ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിൽ ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന സ്പോർട്സ് ഫെസ്റ്റിെ ൻറ ആറാമത് എഡിഷൻ ഫെബ്രുവരി 11ന് രാവിലെ ഏഴു മുതൽ വക്ര സ്പോർട്സ് ക്ലബിൽ നടക്കും. മത്സര നടത്തിപ്പിെൻറ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി ചാലിയാർ ദോഹ ഭാരവാഹികൾ വാർത് തസമ്മേളനത്തിൽ അറിയിച്ചു. ‘ചാലിയാർ സ്പോർട്സ് ഫെസ്റ്റ് 2020’ ഒളിമ്പ്യൻ ടിൻറു ലൂക്ക ഉദ് ഘാടനം ചെയ്യും.
ഖത്തറിലെ പ്രമുഖ സ്പോർട്സ് താരങ്ങളും പരിപാടിയിൽ സംബന്ധിക്കും. ഇന്ത്യൻ അംബാസഡർ പി. കുമരൻ, ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി, ഐ.ബി.പി.എൻ ഭാരവാഹികൾ തുടങ്ങി ഇന്ത്യൻ കമ്യൂണിറ്റി പ്രതിനിധികളും സംഘടന ഭാരവാഹികളും പരിപാടിയുടെ ഭാഗമാവും. വിവിധ സ്പോർട്സ്, ഗെയിംസ്, അത്ലറ്റിക്സ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ഓൺലൈൻ വഴി പൂർത്തിയായി. വിവിധ പഞ്ചായത്ത് മാനേജർമാരുടെ സാന്നിധ്യത്തിൽ റിവ്യൂ മീറ്റിങ്ങും നടന്നു.
ചാലിയാർ തീരദേശത്തുള്ള 24 പഞ്ചായത്തുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സ്ത്രീകൾക്കും, പുരുഷന്മാർക്കും, കുട്ടികൾക്കുമായി വ്യത്യസ്ത ട്രാക്കിലും ഫീൽഡിലുമായാണ് മത്സരങ്ങൾ അരങ്ങേറുക. വക്ര സ്പോർട്സ് ക്ലബിന് സമീപത്തുള്ള റൗണ്ട്എബൗട്ടിൽ നിന്നാരംഭിക്കുന്ന ഘോഷയാത്രയിൽ വ്യത്യസ്ത പഞ്ചായത്ത് ടീമുകളിലായി 3000 ത്തിലധികം പേർ പങ്കെടുക്കും.
രാവിലെ 7.30ന് വക്ര സ്പോർട്സ് ക്ലബ് റൗണ്ട് എബൗട്ടിൽ നിന്നാരംഭിക്കുന്ന മാർച്ച്പാസ്റ്റോടെ സ്പോർട്സ് ഫെസ്റ്റിന് തുടക്കമാവും. വിവിധ പഞ്ചായത്തുകൾ അണിയിച്ചൊരുക്കുന്ന വൈവിധ്യങ്ങളായ പ്ലോട്ടുകളും വർണാഭങ്ങളായ ദൃശ്യവിസ്മയങ്ങളും നയനാനന്ദകരമായിരിക്കും. പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി നടക്കുന്ന അത്ലറ്റിക്സ്, സ്പോർട്സ് ഗെയിംസ് മത്സര വിജയികൾക്കും ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കുന്ന പഞ്ചായത്തുകൾക്കും ട്രോഫികൾ സമ്മാനിക്കും.
വാർത്തസമ്മേളനത്തിൽ ചാലിയാർ ദോഹ ചിഫ് അഡ്വൈസർ വിസി മഷ്ഹൂദ് തിരുത്തിയാട്, പ്രസിഡൻറ് അബ്ദുൽ ലത്തീഫ് ഫറോക്ക്, ജനറൽ സെക്രട്ടറി സമീൽ ചാലിയം ട്രഷറർ കേശവ്ദാസ് നിലമ്പൂർ, സെക്യൂറ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ സി.എം. ഹാരിസ്, വനിതാ വിഭാഗം പ്രസിഡൻറ് മുനീറ ബഷീർ, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ നൗഫൽ കട്ടയാട്ട്, മീഡിയ വിങ് ചെയർമാൻ അഹ്മദ് നിയാസ് മൂർക്കനാട്, ലയിസ് കുനിയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.