ദോഹ: ഇറാന്-ഇസ്രായേല്‍ വെടിനിര്‍ത്തല്‍, ഗസ്സ വെടിനിര്‍ത്തലിലേക്കും നയിക്കണമെന്ന് ഖത്തര്‍. സി.എന്‍.എന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി ആവശ്യമുന്നയിച്ചത്. ഗസ്സ വെടിനിര്‍ത്തലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആത്മാര്‍ഥതയുണ്ടെന്നാണ് ഖത്തര്‍ വിശ്വസിക്കുന്നത്.
വെടിനിര്‍ത്തലിന് സമ്മര്‍ദം ചെലുത്താനുള്ള സമയമാണിത്. ഇക്കാര്യത്തില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഖത്തര്‍ സന്നദ്ധമാണെന്നും മാജിദ് അല്‍ അന്‍സാരി വ്യക്തമാക്കി. വെടിനിര്‍ത്തലും ബന്ദിമോചനവും സാധ്യമാക്കാന്‍ എല്ലാ കക്ഷികളുമായും ചര്‍ച്ചകള്‍ തുടരുന്നതായും ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും മാജിദ് അൻസാരി പറഞ്ഞു.ഇതിനിടെ, അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ വിജയകരമായി തടയാൻ സാധിച്ചുവെന്ന് ഖത്തർ മന്ത്രിസഭ യോഗം വിലയിരുത്തി.
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഖത്തർ സായുധ സേനയുടെ പ്രതിരോധ പ്രവർത്തവങ്ങളെ അഭിനന്ദിച്ചു. ഖത്തറിന് പൂർണ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച് ജി.സി.സി മന്ത്രിസഭ കൗൺസിൽ രംഗത്തുവന്നു. ജി.സി.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത അസാധാരണ യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യ അധ്യക്ഷനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.