12ാം ക്ലാസ് കോമേഴ്സ് ടോപ്പേഴ്സ്: സുപ്രജ മീനാക്ഷി എസ്., ഫാത്തിമ ഷഹദിയ, റോസ് മരിയ കുര്യൻ, അഖ്സ മംനൂൻ, 12ാം ക്ലാസ് സയൻസ് ടോപ്പേഴ്സ്: ദേവിക ഉണ്ണികൃഷ്ണൻ, അഫ്സൽ സലിം, നഹ്ല പി.കെ., പത്താം തരം സ്കൂൾ ടോ ഴ്സ്: പ്രതീക്ഷ പ്രദീപൻ, നന്ദിക അജയ്കുമാർ, ജാനകി നന്ദൻ
ദോഹ: സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷയിൽ മികച്ച വിജയവുമായി ഖത്തറിലെ പ്രമുഖ ഇന്ത്യൻ വിദ്യാലയമായ ഭവൻസ് പബ്ലിക് സ്കൂൾ. 12ാം ക്ലാസ് സയൻസ് സ്ട്രീമിൽ ദേവിക ഉണ്ണികൃഷ്ണൻ (96.60 ശതമാനം) സ്കൂൾ ടോപ്പറായി. നഹ്ല പി.കെ. (94.60) രണ്ടാം സ്ഥാനം നേടി. കോമേഴ്സ് വിഭാഗത്തിൽ ഫാത്തിമ ഷഹദിയ മജീദ്, സുപ്രജ മീനാക്ഷി എന്നിവർ 92.20 ശതമാനം മാർക്കുമായി സ്കൂൾ ടോപ്പേഴ്സ് ആയി.
റോസ് മരിയ കുര്യൻ (88.60), അക്സ മംനൂൻ (87.80)എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. പത്താം തരത്തിൽ പ്രതീക്ഷ പ്രദീപൻ 96 ശതമാനം മാർക്കുമായി സ്കൂൾ ടോപ്പറായി. നന്ദിക അജയ് കുമാർ (95.20), ജാനകി യദിദ (95) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. ഉയർന്ന മാർക്കുവാങ്ങി വിജയിച്ച വിദ്യാർഥികളെയും അവർക്ക് മികച്ച പഠനം ഉറപ്പാക്കിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഡയറക്ടർ അഞ്ജഞ മേനോൻ, പ്രിൻസിപ്പൽ എം.പി. ഫിലിപ് എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.