കെയർ ദോഹ മൈക്രോസോഫ്റ്റ് പവർ ബി.ഐ പരിശീലനത്തിന് ആദിൽ ഒ.പി നേതൃത്വം നൽകുന്നു
ദോഹ: കെയർ ദോഹ മൈക്രോസോഫ്റ്റ് പവർ ബി.ഐ പരിശീലനം സംഘടിപ്പിച്ചു. യൂത്ത് ഫോറം ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സർട്ടിഫൈഡ് ട്രെയ്നറും വെൽകെയർ ഫാർമസി ഗ്രൂപ് ഫിനാൻസ് ഓഫിസറുമായ ആദിൽ ഒ.പി നേതൃത്വം നൽകി.
പുതിയകാലത്ത് പവർ ബി.ഐ പോലുള്ള സാങ്കേതിക വിദ്യകൾ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയും ഫിനാൻസ്, പ്രോജക്ട്, എജുക്കേഷൻ, മാർക്കറ്റിങ്, ഹെൽത്ത് കെയർ തുടങ്ങിയ മേഖലയിൽ പവർ ബി.ഐയുടെ ഉപയോഗത്തെ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. കെയർ ഡയറക്ടർ അഹമ്മദ് അൻവർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജാബിർ, മുഹ്സിൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.