കാർയാത്ര: കുടുംബമാണെങ്കിൽ മാത്രം യാത്രക്കാരുടെ എണ്ണം മൂന്നാകാം

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാർ യാത്രക്കാരുടെ എണ്ണത്തിൽ വ്യക്തതയുമായി ഗതാഗത വകുപ്പ്. സ്വകാര്യ കാറുകളിൽ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ് യാത്ര ചെയ്യുന്നതെങ്കിൽ പരമാവധി മൂന്ന് പേർക്ക് വരെ യാത്ര ചെയ്യാമെന്ന് ഗതാഗത വകുപ്പിലെ ഫസ്​റ്റ് ലെഫ്. അബ്​ദുല്ല ദാഇൻ അൽ കുവാരി പറഞ്ഞു. എന്നാൽ ടാക്സികളിലും ലിമോസിനുകളിലുമാണെങ്കിൽ ൈഡ്രവറടക്കം യാത്രക്കാരുടെ എണ്ണം പരമാവധി മൂന്ന് പേർ മാത്രമേ ആകാവൂയെന്നും അതേസമയം, സ്വകാര്യ വാഹനത്തിൽ രണ്ട് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് അനുവദനീയമല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. 
രാജ്യത്തെ കോവിഡ്–19 വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമായി രാജ്യത്തെ കാർ യാത്രക്കാരുടെ എണ്ണം രണ്ടാക്കി കുറച്ചു കൊണ്ട് മെയ് 19ന് മന്ത്രിസഭ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആംബുലൻസ്​ വാഹനങ്ങൾ, പൊതുജനാരോഗ്യ മന്ത്രാലയത്തി​െൻറ വാഹനങ്ങൾ, സായുധസേനാ വാഹനങ്ങൾ, പൊലീസ്​, മറ്റു സുരക്ഷാ വകുപ്പുകളുടെ വാഹനങ്ങൾ എന്നിവയെ ഈ തീരുമാനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 
എന്നാൽ ബസുകളിലും ചെറിയ വാനുകളിലും യാത്രക്കാരുടെ എണ്ണം വാഹനത്തി​െൻറ സീറ്റുകളുടെ എണ്ണത്തിൽ പകുതി മാത്രമേ പാടുള്ളൂ എന്ന് മന്ത്രിസഭ നേരത്തെ തീരുമാനമെടുത്തിരുന്നു.

റോഡ് യാത്രക്കാർ നിർബന്ധമായും മാസ്​കുകളും കൈയുറകളും ധരിച്ചിരിക്കണമെന്നതി​െൻറ പ്രാധാന്യം ജനങ്ങൾ മനസ്സിലാക്കണമെന്നും മുൻകരുതൽ നടപടികൾ കർശനമാക്കിയാലേ രാജ്യത്തെ കോവിഡ്–19 വ്യാപനം കുറച്ചു കൊണ്ട് വരാൻ സാധിക്കൂവെന്നും എല്ലാവരും ഭരണകൂട നിർദേശങ്ങൾ പാലിക്കണമെന്നും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീട് വിട്ടിറങ്ങരുതെന്നും അൽ അറബ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ലെഫ്. അൽ കുവാരി പറഞ്ഞു.നിയമലംഘകർക്കെതിരെ ശക്തമായ നടപടികളാണ് ്സ്വീകരിക്കുകയെന്നും ശിക്ഷയിൽ ഒരു ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.സ്വന്തം സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം സമൂഹത്തി​െൻറ സുരക്ഷയും നാം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും എല്ലാ നിർദേശങ്ങളും മുൻകരുതൽ നടപടികളും പാലിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Tags:    
News Summary - car-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.