ദോഹ: വിവിധ നിയമ ലംഘനങ്ങളെ തുടർന്ന് എലൈറ്റ് മോട്ടോഴ്‌സ് കോർപറേഷൻ 30 ദിവസത്തേക്ക് അടച്ചുപൂട്ടി. ഉപഭോക്താക്കൾക്ക് സ്പെയർ പാർട്‌സ് എത്തിക്കുന്നതിലെ വീഴ്ചയും വിൽപനാനന്തര സേവനങ്ങളിലെ കാലതാമസവും ഉൾപ്പെടെയുള്ള ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്പനി 30 ദിവസത്തേക്ക് അടച്ചുപൂട്ടിയത്.
ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ (8)ാം നമ്പർ നിയമത്തിലെ (16)ാം ആർട്ടിക്കിൾ വ്യവസ്ഥകൾ സ്ഥാപനം ലംഘിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.