ദോഹ: വാർത്തകളുടെ നിജസ്ഥിതി അറിയാതെ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് തികഞ്ഞ കളള പ്രചരണമാണെന്നും അത്തരം പ്രവർത്തനങ്ങൾ ഇസ്ലാം കർശനമായി നിരോധിച്ചതാണെന്നും പ്രമുഖ ഇസ്ലാമിക പണ്ഡിതനും അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത സഭ സെക്രട്ടറി ജനറലുമായ ഡോ. അലി മുഹ്യുദ്ദീൻ അൽഖുറദാഗി അറിയിച്ചു. ദൈവിക നീതിക്കനുസരിച്ചല്ലാതെ ഒരു മുസ്ലിമും ജീവിക്കാൻ പാടില്ല. ലോകത്ത് നീതിയും സമാധാനവും പുനസ്ഥാപിക്കാനാണ് അവർ ശ്രമിക്കേണ്ടത്.
വാർത്തകൾ കേൾക്കുന്ന മാത്രയിൽ പ്രചരിപ്പിക്കുന്നതിന് മുൻപ് അത് യാഥാർത്ഥ്യമാണോ എന്ന് അന്വേഷിക്കാൻ ഓരോരുത്തർക്കും ബാധ്യതയുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുക വഴി ഒരാൾ സമൂഹത്തിനോടും ദൈവത്തിനോടും ചെയ്യുന്ന കുറ്റ കൃത്യമായത് മാറുമെന്നും ഡോ.ഖുറദാഗി വ്യക്തമാക്കി. മനുഷ്യൻ ഭൂമിയിൽ ജീവിക്കുന്നത് അല്ലാഹുവിെൻറ ഔദാര്യത്തിലാണ്. അത് തിരിച്ചറിഞ്ഞ് കൊണ്ടാകണം അവെൻറ ഓരോ ചുവട് വെപ്പും ഉണ്ടാകേണ്ടത്. ഈ ലോകത്ത് നിന്ന് മരിച്ച് പോകുന്ന ഒരാൾ മൂന്ന് തുണിക്കഷണം അല്ലാതെ മറ്റൊന്നും കൊണ്ട് പോകുന്നില്ലെന്ന യാഥാർത്ഥ്യമാണ് ഓരോരുത്തരും മനസ്സിലാക്കേണതെന്ന് ഖുറദാഗി ഓർമിപ്പിച്ചു. ആയിഷ ബിൻ അബുബക്കർ മസ്ജിദിൽ ജുമുഅ പ്രസംഗത്തിലാണ് ഡോ. ഖുറദാഗി ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.