ഖത്തർ സർവകലാശാലയിൽനിന്ന്​ സ്​തനാർബുദ ഗവേഷണത്തിൽ പിഎച്ച്​.ഡി നേടിയ ഹർഷിദ ശൈലേഷ്​ 

സ്​തനാർബുദ ഗവേഷണം: ഗോൾഡ്​ മെഡലോടെ ഹർഷിദ

ദോഹ: സ്​തനാർബുദ ഗവേഷണത്തിൽ ഖത്തർ സർവകലാശാലയിൽനിന്ന്​ പിഎച്ച്​.ഡി നേടി ഇന്ത്യൻ യുവതി. ജീവശാസ്​ത്ര-പരിസ്​ഥിതി ശാസ്​ത്ര വിഭാഗത്തിൽനിന്നാണ്​ മംഗലാപുരം സ്വദേശിയായ ഹർഷിദ ​ൈ​ശലേഷ്​ ഗവേഷണ ബിരുദം സ്വന്തമാക്കിയത്​. സ്തനാര്‍ബുദ വളര്‍ച്ച കുറക്കാനും പടരാതിരിക്കാനും ചികിത്സ രംഗത്ത് ചെയ്യാവുന്ന നൂതന രീതികള്‍ സംബന്ധിച്ചായിരുന്നു പഠനം. ഖത്തര്‍ സര്‍വകലാശാലയില്‍നിന്ന് അക്കാദമിക മികവിനുള്ള സ്വര്‍ണമെഡലോടെയാണ് ഇവര്‍ പിഎച്ച്​.ഡി നേടിയത്. പ്രഫ. സൈദ് സൈഫിന് കീഴിലായിരുന്നു ഗവേഷണം. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ബിരുദദാന ചടങ്ങില്‍ ഖത്തര്‍ അമീറിൻെറ പത്‌നി ശൈഖ ജവാഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം ആല്‍ഥാനിയില്‍നിന്ന് ഹര്‍ഷിദ സ്വര്‍ണമെഡല്‍ സ്വീകരിച്ചു.

സിദ്‌റ മെഡിസിന്‍ ജീവനക്കാരിയും മംഗലാപുരം സ്വദേശിനിയുമായ ഹര്‍ഷിദയുടേത്​, ഖത്തറിലെ ​തന്നെ ശ്രദ്ധേയമായ അർബുദ ചികിത്സരംഗത്തെ ഗവേഷണമാണ്​. സ്തനാര്‍ബുദ കോശങ്ങളുടെ വ്യാപനത്തിലും വളര്‍ച്ചയിലും പി.ആര്‍.എം.ടി 5 (പ്രോട്ടീന്‍ ആര്‍ജിനൈന്‍ മെത്തില്‍ ട്രാന്‍സ്ഫറൈസ്-5)എന്ന എപിജനിറ്റിക് എന്‍സൈമിൻെറ പങ്ക് മനസ്സിലാക്കിയ പഠനമായിരുന്നു ഹര്‍ഷിദയുടേത്. സ്ത്രീകളില്‍ സ്തനാര്‍ബുദം കണ്ടെത്തിയാല്‍ അവയുടെ വ്യാപനം ചികിത്സയിലൂടെ തടയാന്‍ എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനാവുന്നതിലൂടെ സാധ്യമാവുമെന്നും ഹര്‍ഷിത കണ്ടെത്തി.

മംഗലാപുരത്തിനടുത്ത കര്‍ക്കല സ്വദേശിനിയായ ഹര്‍ഷിദ മംഗലാപുരം സര്‍വകലാശാലയില്‍നിന്നും സ്വര്‍ണ മെഡലോടെയാണ് ബയോടെക്‌നോളജിയില്‍ ബിരുദം പൂര്‍ത്തിയാക്കിയത്. മൈസൂര്‍ സര്‍വകലാശാലയില്‍നിന്നായിരുന്നു ബയോകെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം. പിന്നീട് ഖത്തര്‍ സര്‍വകലാശാലയില്‍ പിഎച്ച്​.ഡിക്ക് പ്രവേശനം നേടുകയായിരുന്നു.

അക്കാദമിക്​ മികവിനൊപ്പം കായിക രംഗത്തും ഹർഷിദ മികവ്​ തെളിയിച്ചിട്ടുണ്ട്​. ഖത്തറിലെ കര്‍ണാടക സംസ്ഥാനക്കാരുടെ ബാഡ്മിൻറണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായിരുന്നു. ടി.കെ. രഘുവീറിൻെറയും പ്രമീളയുടെയും മകളായ ഹര്‍ഷിദയുടെ ഭര്‍ത്താവ് ശൈലേഷ്‌കുമാര്‍ അബ്​ദുല്ല അബ്​ദുല്‍ഗനി ആൻഡ്​​ ബ്രദേഴ്‌സ് ടൊയോട്ട ഗ്രൂപ്പില്‍ സെയില്‍സ് സൂപ്പര്‍വൈസറാണ്​. ബിര്‍ള പബ്ലിക് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആരാധ്യ ശൈലേഷ് മകളാണ്.

Tags:    
News Summary - Breast Cancer Research: Harshida wins Gold Medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.