ഖത്തർ: ലുസൈൽ ഡ്രൈവ്​ ത്രൂ വഴി ഇന്ന്​ മുതൽ ബൂസ്​റ്റർ ഡോസ്​ ലഭിക്കും

ദോഹ: ലുസൈൽ ഡ്രൈവ്​ ത്രൂ സെന്‍റർ വഴി ബുധനാഴ്ച മുതൽ ബൂസ്റ്റർ ഡോസ്​ വാക്സിനും നൽകുമെന്ന്​ ആരോഗ്യ മന്ത്രാലയം. ജനുവരി ആദ്യവാരം മുതൽ ആർ.ടി.പി.സി.ആർ പരിശോധനകൾക്കായി ആരംഭിച്ച ഡ്രൈവ്​ ത്രൂ സെന്‍ററിലെ ആറ്​ ലൈനുകൾ വഴി ബൂസ്റ്റർ ഡോസ്​ നൽകാനാണ്​ തീരുമാനം. ശേഷിച്ച നാല്​ ലൈനുകളിലായി കോവിഡ്​ പരിശോധന തുടരമെന്നും അറിയിച്ചു.

ഒന്നും രണ്ടും ഡോസ്​ വാക്സിനുകൾ ഡ്രൈവ്​ ത്രു സെൻറർ വഴി ലഭ്യമായിരിക്കില്ല. ബൂസ്റ്റർ ഡോസിന്​ നേരത്തെ അപോയ്​മെന്‍റ്​ ലഭിച്ചവർക്ക്​ മാത്രമായിരിക്കും പ്രതിരോ കുത്തിവെപ്പ്​ ലഭിക്കുകയെന്ന്​ ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കി. രാവിലെ എട്ട്​ മുതൽ രാത്രി 10 വരെയാണ്​ ഡ്രൈവ്​ ത്രൂ സെന്‍ററിന്‍റെ പ്രവർത്തന സമയം. ബുക്കിങ്ങിന്​ അനുസരിച്ച്​ അപോയ്​മെന്‍റ്​ സ്ലോട്ട്​ ലഭിക്കുന്നവർക്ക്​ നിശ്​ചിത സമയത്തിനുള്ളിൽ എത്തി ബൂസ്റ്റർ ഡോസ്​ സ്വീകരിക്കാൻ കഴിയും.

Tags:    
News Summary - Booster dose available through Qatar lusail Drive Through from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.