ദോഹ: മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) പ്രഥമ പ്രസിഡന്റുമായിരുന്ന അഹമ്മദ് പാതിരപറ്റയുടെ പ്രവാസജീവിതാനുഭവങ്ങളുടെ അക്ഷരാവിഷ്കാരം 'ദോഹയിൽ നടന്നുതീർത്ത വഴികൾ' പുസ്തകം പ്രകാശനം ചെയ്തു. ഐ.സി.സി മുംബൈ ഹാളിൽ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായർ പ്രകാശനം ചെയ്തു.
അൽ ജസീറ ഇംഗ്ലീഷ് ചാനൽ പ്രോഗ്രാം എഡിറ്റർ ജോസഫ് ജോൺ ആദ്യപ്രതി ഏറ്റുവാങ്ങി, പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. ഇന്ത്യൻ മീഡിയ ഫോറം ഖത്തർ പ്രസിഡന്റ് ഓമനക്കൂട്ടൻ പരുമല അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു എന്നിവർ സംസാരിച്ചു. അഹമ്മദ് പാതിരപറ്റ മറുപടി പ്രസംഗം നടത്തി.
ബിന്ദു എൻ. നായർക്കും ജോസഫ് ജോണിനും ഐ.എം.എഫിന്റെ ഉപഹാരം എ.പി. മണികണ്ഠൻ സമ്മാനിച്ചു. ഐ.സി.സി, ഐ.സി.ബി.എഫ് ലൈബ്രറികളിലേക്കായി 'ദോഹയിൽ നടന്നു തീർത്ത വഴികൾ' പുസ്തകത്തിന്റെ കോപ്പികൾ എ.പി. മണികണ്ഠനും, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവക്കും അഹമ്മദ് പാതിരിപറ്റ കൈമാറി. ഐ.എം.എഫ് ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ സ്വാഗതവും ട്രഷറർ ആർ.ജെ. രതീഷ് നന്ദിയും പറഞ്ഞു. ഐ.എം.എഫ് എക്‌സിക്യൂട്ടിവ് അംഗം ആർ.ജെ നിസ അവതാരകയായിരുന്നു. മാധ്യമ -സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങൾ ചടങ്ങിൽ സാന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.