മുഹമ്മദ് അലി പൂനൂരിന്റെ ചെറുകഥ സമാഹാരം പ്രകാശനം എസ്.എ.എം ബഷീർ നിർവഹിക്കുന്നു
ദോഹ: മുഹമ്മദ് അലി പൂനൂരിന്റെ ‘ലൗ വിസ്പേഴ്സ് ഇൻ സൈലന്റ് സ്ട്രീറ്റ്സ്’ എന്ന ചെറുകഥ സമാഹാരം ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ആഭിമുഖ്യത്തിൽ ദോഹയിൽ പ്രകാശനം ചെയ്തു. എസ്.എ.എം ബഷീർ പ്രകാശനം നിർവഹിച്ചു. കവിയും വിവർത്തകയുമായ സുസ്മിത പഠ്നായക്ക് പുസ്തകം ഏറുവാങ്ങി. ഫലസ്തീനും അഫ്ഗാനിസ്ഥാനും ഇറ്റലിയും കേരളവും പശ്ചാത്തലമാക്കുന്ന 13 കഥകൾ അടങ്ങുന്നതാണ് സമാഹാരം. യൂനുസ് പി.ടി പുസ്തകം പരിചയപ്പെടുത്തി. ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ഒ.കെ. പരുമല, മുഹമ്മദ് പാറക്കടവ്, ഡോ. ഷഫീഖ് താപ്പി, ഡോ. ഷഫീക്ക് ദാർ, ഫോറം സെക്രട്ടറി ഷംനാ ആസ്മി, തൻസീം കുറ്റ്യാടി എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ് അലി പൂനൂർ അനുഭവങ്ങൾ പങ്കുവെച്ചു. ഫോറം പ്രസിഡണ്ട് ഡോ. സാബു കെ.സി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതവും അഷറഫ് മടിയാരി നന്ദിയും പറഞ്ഞു. അൻസാർ അരിമ്പ്ര പരിപാടി നിയന്ത്രിച്ചു. മജീദ് പുതുപ്പറമ്പ്, ജാബിർ റഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.