ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​തേ​ഴ്‌​സ് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടു പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന് 

പു​സ്ത​ക പ്ര​കാ​ശ​ന​വും ച​ർ​ച്ച​യും

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​തേ​ഴ്‌​സ് ഫോ​റ​ത്തി​ന്റെ (ഖി​യാ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടു പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും ച​ർ​ച്ച​യും എ​ഴു​ത്തു​കാ​രു​മാ​യു​ള്ള മു​ഖാ​മു​ഖ​വും സം​ഘ​ടി​പ്പി​ച്ചു. ദീ​ർ​ഘ​കാ​ല പ്ര​വാ​സി​യാ​യ എ​സ്.​എ​ച്ച്.​എ. മ​ജീ​ദ് ര​ചി​ച്ച, 26 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രാ​നു​ഭ​വ​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും ച​രി​ത്ര​വ​സ്തു​ത​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന പു​സ്ത​കം 'സ്വ​പ്ന​വ​ഴി​ക​ളി​ലെ ര​ത്ന​പാ​ദു​ക​ങ്ങ​ൾ' ലോ​ക​കേ​ര​ള​സ​ഭാ അം​ഗ​വും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി​യും, ടി​ജോ​മോ​ൻ തോ​മ​സി​ന്റെ പ്ര​ഥ​മ നോ​വ​ൽ 'ശ​ബ്ദ​സാ​ക്ഷി' അ​ൽ മു​ഫ്ത റെ​ന്റ് എ ​കാ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ സി​യാ​ദ് ഉ​സ്മാ​നും പ്ര​കാ​ശ​നം ചെ​യ്തു.

ഖി​യാ​ഫ് ഗ​വേ​ണി​ങ് ബോ​ഡി ചെ​യ​ർ​മാ​ൻ ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ എ​ഴു​ത്തു​കാ​രി​ൽ​നി​ന്ന് ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി. പ്ര​സി​ഡ​ന്റ് ഡോ. ​സാ​ബു കെ.​സി. അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ൻ​സീം കു​റ്റ്യാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ഹ്ര​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ത്ഥം നാ​ട്ടി​ൽ നി​ന്നെ​ത്തി​യ എ​ഴു​ത്തു​കാ​ര​ൻ ആ​ബി​ദ് പ​ള്ളി​പ്പു​റം സം​സാ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് മ​ജീ​ദ് പു​തു​പ്പ​റ​മ്പ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ബ്ദു​സ്സ​ലാം മാ​ട്ടു​മ്മ​ൽ എ​ന്നി​വ​ർ പു​സ്ത​കാ​വ​ത​ര​ണം ന​ട​ത്തി.ഷൈ​ജു ധ​മ​നി, ന​സീ​ർ പാ​നൂ​ർ, പ്ര​വീ​ൺ ര​വീ​ന്ദ്ര​ൻ​പി​ള്ള, ഡെ​ൻ​സി​ൽ ഷി​ബു, ര​ജീ​ഷ് കാ​യ​ക്ക​ൽ, ഹു​മൈ​റ അ​ബ്ദു​ൽ വാ​ഹി​ദ് എ​ന്നി​വ​ർ വാ​യ​നാ​നു​ഭ​വം പ​ങ്കു​വെ​ച്ചു. തു​ട​ർ​ന്ന് മു​ഖാ​മു​ഖ സെ​ഷ​നി​ൽ എ​സ്.​എ​ച്ച്.​എ. മ​ജീ​ദ്, ടി​ജോ​മോ​ൻ തോ​മ​സ് എ​ന്നി​വ​ർ സ​ദ​സ്സു​മാ​യി സം​വ​ദി​ച്ചു. ന​ജി​ത പു​ന്ന​യൂ​ർ​ക്കു​ളം മോ​ഡ​റേ​റ്റ​റാ​യ പ​രി​പാ​ടി​യി​ൽ ഷ​മി​ന ഹി​ഷാം ന​ന്ദി പ​റ​ഞ്ഞു. 'ശ​ബ്ദ​സാ​ക്ഷി' നോ​വ​ലി​ന്റെ ര​ണ്ടാം​ഭാ​ഗം ക​വ​ർ റി​ലീ​സും ച​ട​ങ്ങി​ൽ ന​ട​ന്നു. അ​ൻ​സാ​ർ അ​രി​മ്പ്ര, ഷം​ല ജ​ഹ്ഫ​ർ, സു​രേ​ഷ് കൂ​വാ​ട്ട്, ഷം​ന ആ​സ്മി, മു​ര​ളി വാ​ളൂ​രാ​ൻ, ജാ​ബി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Book launch and discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.