Posted On
date_range Updated On
date_range ബോട്ടുകൾക്കും വള്ളങ്ങൾക്കും 30 ശതമാനം ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കാം
ദോഹ: രാജ്യത്ത് കോവിഡ് -19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ നാലാം ഘട്ടത്തോടനുബന്ധിച്ച് ബോട്ടുകൾക്കും വള്ളങ്ങൾക്കും 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. സ്വകാര്യ ബോട്ടുകൾ, വാടക ബോട്ടുകൾ, യാനങ്ങൾ, പ്രതിദിന ക്രൂയിസിങ് ബോട്ടുകൾ, ജെറ്റ് ബോട്ടുകൾ, സ്വകാര്യ പായ്ക്കപ്പലുകൾ എന്നിവക്കാണ് 30 ശതമാനം ശേഷിയിൽ പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.
വാട്ടർ സ്കൂട്ടറിൽ ഒരാൾക്ക് മാത്രം സഞ്ചരിക്കാനുള്ള അനുമതിയാണുള്ളത്. പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും ജാഗ്രത കൈവെടിയരുതെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ ഓർമിപ്പിച്ചു. പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ കൂടുതൽ ബോധവാന്മാരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.