ദോഹ: റോഡുകളിൽനിന്ന് പുറന്തള്ളപ്പെടുന്ന താപത്തിെൻറ ത ോത് കുറക്കുകയെന്ന ലക്ഷ്യം മുൻനിർത്തി നിരത്തുകൾക്ക് നീ ല നിറം നൽകുന്ന പദ്ധതി കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കാൻപദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ ദോഹയിലെ സൂഖ് വാഖിഫിനടുത്തുള്ള അബ്്ദുല്ല ബിൻ ജാസിം സ്ട്രീറ്റിലെ 200 മീറ്റർ ഭാഗത്ത് റോഡിന് നീല വർണം നൽകിയിട്ടുണ്ട്.
റോഡുകളുടെ ടാറിങ് പ്രതലത്തിൽനിന്ന് പുറന്തള്ളപ്പെടുന്ന താപനില കുറക്കുന്നതിന് കറുത്ത ടാറിങ്ങിന് പകരമായി ജപ്പാൻ ടെക്നോളജി ഉപയോഗിച്ചുള്ള നീല പ്രതലം നൽകിയാണ് നിരത്തുകളുടെ നിറം മാറ്റിയിരിക്കുന്നത്. ഇതിെൻറ ഭാഗമായി കതാറയിലെ സൈക്കിൾ പാതക്കും നീലനിറത്തിലുള്ള ടാറിങ്ങാണ് ഉപയോഗിച്ചിട്ടുള്ളത്.
റോഡിലെ ചൂടിെൻറ തോത് നിർണയിക്കുന്നതിന് പ്രത്യേക സെൻസറും റോഡിൽതന്നെ സ്ഥാപിച്ചിട്ടുണ്ട്. സെൻസറിൽ നിന്നുള്ള റീഡിങ്ങുകളായിരിക്കും പദ്ധതിയുടെ വിജയപരാജയം നിർണയിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി 18 മാസം നീണ്ടുനിൽക്കും. പരീക്ഷണം വിജയകരമാകുന്നപക്ഷം കൂടുതൽ പഠനങ്ങൾക്കുശേഷം ഖത്തറിലെ പ്രധാന റോഡുകളെല്ലാം നീലവർണമണിയും. റോഡുകൾക്ക് നീലനിറം നൽകുന്നതോടെ താപനില 15 മുതൽ 20 ഡിഗ്രി സെൽഷ്യസ്വരെ കുറക്കാനാകുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ നിരീക്ഷണം. കറുത്ത ടാറിങ് ചൂടിനെ ആഗിരണം ചെയ്തെടുക്കുന്നതോടൊപ്പം അതേ അളവിൽ വികിരണവും ചെയ്യുന്നതിനാലാണ് റോഡിലും സമീപ്രദേശങ്ങളിലും ചൂട് വർധിക്കുന്നതിന് പ്രധാന കാരണം. ഒരു മില്ലീ മീറ്റർ കനത്തിലുള്ള നീല ടാറിങ്ങിൽ ചൂട് കുറക്കുന്നതിനുള്ള പ്രത്യേക വർണത്തോടൊപ്പം ഹോളോ സെറാമിക് മൈേക്രാസ്ഫിയറുകളും അടങ്ങിയിരിക്കുന്നു. ഇത് അൾട്രാവയലറ്റ് രശ്മികളെയും സോളാർ റേഡിയേഷനും കുറക്കുന്നതിന് കാരണമാകുന്നതോടൊപ്പം റോഡുകൾക്ക് സമീപത്തുള്ള പ്രദേശങ്ങളിലെ അന്തരീക്ഷ താപനിലയിലും സ്വാധീനം ചെലുത്തും. കറുത്ത ടാറിങ്ങിലൂടെ സൂര്യപ്രകാശത്തിെൻറ താപനിലയിൽ 80മുതൽ95 ശതമാനം വരെ പുറന്തള്ളപ്പെടുമ്പോൾ നീല ടാറിങ്ങിലൂടെ ഇത് 50 ശതമാനം മാത്രമേ പുറന്തള്ളപ്പെടുന്നൂള്ളൂ. പുകമഞ്ഞിന് കാരണമാകുന്ന രാസപ്രതിപ്രവർത്തനങ്ങൾ കുറക്കുന്നതിനും റെസിഡൻഷ്യൽ ഏരിയകളിലെ താപനിലയിൽ കുറവുവരുത്തുന്നതിനും കൂൾ പേവ്മെൻറ് പദ്ധതി സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തരീക്ഷ താപനില കുറക്കുന്നതിെൻറ ഭാഗമായി ഇക്കഴിഞ്ഞ വേനലിൽ ലോസ് ആഞ്ജലസിലെ നിരത്തുകളിൽ ചാരവും വെള്ളയും കലർന്ന കൂൾ സീൽ കോട്ടിങ് പതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.