ഖത്തറിലെ ജെ.ഇ.ഇ പരീക്ഷ സെൻറർ ബിര്‍ളാ സ്കൂൾ

ദോഹ: ജോയിൻറ്​ എന്‍ട്രന്‍സ് പരീക്ഷ (ജെ.ഇ.ഇ )യുടെ ഖത്തറിലെ സെൻറർ സംബന്ധിച്ച അനിശ്​ചിതത്വത്തിന്​ വിരാമമായി. പുതിയ സെൻറർ ബിര്‍ള പബ്ലിക് സ്കൂള്‍ ആയിരിക്കുമെന്ന് നാഷണല്‍ ടെസ്​റ്റിങ് ഏജന്‍സി അറിയിച്ചു. ഖത്തര്‍ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ദോഹയിലെ ഫാമിലി കംപ്യൂട്ടര്‍ സെന്‍റൻററിനായിരുന്നു പരീക്ഷാ നടത്തിപ്പിനുള്ള അനുമതി ലഭിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിൻെറ അനുമതിയില്ലെന്നും അതിനാല്‍ പരീക്ഷ നടത്താന്‍ കഴിയില്ലെന്നും ഫാമിലി കമ്പ്യുട്ടർ സെൻറർ അറിയിച്ചതിനെ തുടര്‍ന്ന്​ രക്ഷിതാക്കളും വിദ്യാർഥികളും ആശയക്കുഴപ്പത്തിലായിരുന്നു.

രക്ഷിതാക്കൾ ഇന്ത്യൻ അധികൃതർക്കും ഖത്തറിലെ ഇന്ത്യന്‍ എംബസിക്കും ഇക്കാര്യത്തിൽ നിവേദനം നൽകിയിരുന്നു. അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ വിഷയത്തില്‍ ഇടപെട്ടാണ് സെൻറര്‍ ബിര്‍ള സ്കൂളിലേക്ക് മാറ്റിയത്​. സെപ്തംബര്‍ 2,3 തിയതികളിലാണ് പരീക്ഷ നടക്കുന്നത്. വര്‍ഷങ്ങളായി ബിര്‍ള സ്കൂളില്‍ വെച്ചാണ്​ ജെഇഇ പരീക്ഷ നടക്കുന്നത്. ഇത്തവണ എം.ഇ.എസ്​ സ്​കൂൾ പരീക്ഷ നടത്താൻ തങ്ങൾ തയാറാണ്​ എന്ന്​ അറിയിച്ച്​ അധികൃതർക്ക്​ അപേക്ഷ നൽകിയിരുന്നു. 



 


ഇന്ത്യൻ ഇസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജി (ഐ.ഐ.ടി) അടക്കമുള്ള ഇന്ത്യയിലെ മുൻനിര എഞ്ചിനീയറിങ്​ സ്​ ഥാപനങ്ങളിലേക്കുള്ള പ്രവേശനപരീക്ഷയാണ്​ ജെ.ഇ.ഇ. നാഷനൽ ടെസ്​റ്റിങ്​ ഏജൻസി (എൻ.ടി.എ) വിദ്യാർഥികൾക്കയച്ച പ്രവിഷനൽ ഹാൾടിക്കറ്റിൽ ഖത്തറിലെ പരീക്ഷാസെൻറർ 'ഫാമിലി കമ്പ്യൂട്ടർ സെൻറർ' എന്ന സ്​ഥാപനമായിരുന്നു​. എന്നാൽ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ച വിദ്യാർഥികളോടും രക്ഷിതാക്കളോടും തങ്ങൾക്ക്​ ഈ പരീക്ഷ നടത്താനുള്ള സൗകര്യങ്ങൾ ഇല്ലെന്ന കാര്യം നേരത്തേ അധികൃതരെ അറിയിച്ചിരുന്നുവെന്നാണ്​ ഫാമിലി കമ്പ്യൂട്ടർ സെൻറർ പറയുന്നത്​.

ഇത്രയും പ്രധാന​െപ്പട്ട ഒരു പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട കാര്യം പരീക്ഷാ അധികൃതർ ലാഘവത്തോടെയാണ്​ കൈകാര്യം ചെയ്യുന്നത്​ എന്ന്​ രക്ഷിതാക്കൾക്ക്​ പരാതിയുണ്ടായിരുന്നു.

എന്നാൽ ഇത്രയും പ്രധാനപ്പെട്ട പരീക്ഷ നടത്താൻതക്ക സൗകര്യമില്ലാത്ത സ്​ഥാപനത്തിലാണ്​ ഇത്തവണ പരീക്ഷാസെൻറർ അനുവദിച്ചിരിക്കുന്നത്​ എന്നും രക്ഷിതാക്കൾ പറയുന്നു. ഒരു സ്​ഥാപനം അപേക്ഷിക്കാതെയോ അറിയാതെയോ എങ്ങി​ െനയാണ്​ അവിടെ പരീക്ഷാ സെൻർ അനുവദിക്കുന്നത്​ എന്ന ചോദ്യവും ഉയർന്നിരുന്നു.

മാസങ്ങൾ നീണ്ട പരിശീലനങ്ങൾ​െക്കാടുവിലാണ്​ വിദ്യാർഥികൾ ജെ.ഇ.ഇ പരീക്ഷയെഴുതാൻ തയാറെടുത്തിരിക്കുന്നത്​. അവസാന നിമിഷം പരീക്ഷാസെൻററി​െന ചൊല്ലിയുള്ള അനിശ്​ചിതത്വം കുട്ടികളെ മാനസികമായി വരെ ബാധിക്കുന്ന സ്​ ഥിതിയിലായിരുന്നു. ഇതോടെയാണ്​ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ട്​ പരിഹാരമുണ്ടാക്കിയിരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.