സാദ് അഹമ്മദ്, ഫറാ മൗസ ഈസ റമദാൻ
ദോഹ: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയവുമായി ഭവൻസ് പബ്ലിക് സ്കൂൾ. സയൻസ്, കോമേഴ്സ് വിഭാഗങ്ങളിൽ മികച്ച വിജയമാണ് വിദ്യാർഥികൾ കൈവരിച്ചത്. സയൻസ് വിഭാഗത്തിൽ 97.2 ശതമാനം മാർക്കോടെ സാദ് അഹമ്മദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
92.4 ശതമാനം മാർക്കോടെ അലൻ ബൈജു രണ്ടാം സ്ഥാനവും, 91.6 ശതമാനം മാർക്കോടെ സ്നിഗ്ധ സനീഷ് മൂന്നാം സ്ഥാനവും നേടി സ്കൂൾ ടോപ്പർമാരായി. കോമേഴ്സ് വിഭാഗത്തിൽ 94.2 ശതമാനം മാർക്ക് നേടിയ ഫറാ മൗസ ഈസ റമദാൻ ആണ് സ്കൂൾ ടോപ്പർ. അതുൽ വ്യാസ് (90 %) രണ്ടാം സ്ഥാനവും അലീന ജോമോൻ (88.2 %) മൂന്നാം സ്ഥാനവും സ്വന്തമാക്കി. മികച്ച വിജയം നേടിയ വിദ്യാർഥികളെയും അവരുടെ വിജയത്തിനായി പ്രയത്നിച്ച അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് മികച്ച വിജയമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.