ദോഹ: സൈബർ കുറ്റകൃത്യങ്ങൾ കൂടുന്ന സാഹചര്യത്തിൽ തട്ടിപ്പുകാർ ഉപയോഗിക്കുന്ന വിവിധ വഴികൾ സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകുന്നുണ്ട്. തങ്ങളുടെ വ്യക്തിവിവരങ്ങൾ മാറ്റണമെന്ന് പറയുന്ന തരത്തിലാണ് മിക്ക തട്ടിപ്പ് സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലും മറ്റും വരുന്നത്. ഇതിനായി വ്യക്തിവിവരങ്ങൾ വാങ്ങുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ബാങ്ക് വിവരങ്ങൾ അടക്കം ചോദിച്ച് മനസ്സിലാക്കി അക്കൗണ്ടിൽനിന്ന് പണം തട്ടുന്ന സംഘങ്ങളും സജീവമാണ്. ഇത്തരം സന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുെതന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ഒരു കാരണവശാലും അക്കൗണ്ട് വിവരങ്ങളോ തങ്ങളുടെ വ്യക്തിവിവരങ്ങളോ ആരുമായും പങ്കുവെക്കരുത്.
ബാങ്ക് കാർഡുകളുെട കാലാവധി കഴിെഞ്ഞന്ന് പറഞ്ഞ് വരുന്ന കോളുകളും തട്ടിപ്പാണ്. ബാങ്കുകളിൽനിന്ന് ഒരിക്കലും ഇത്തരത്തിലുള്ള വിളികൾ വരില്ല. ൈസബർ ക്രൈം ഡിപ്പാർട്മെൻറിന് ലഭിക്കുന്ന പരാതികളിൽ 40 ശതമാനവും ഇത്തരത്തിൽ ഇലക്ട്രോണിക് തട്ടിപ്പുകളുമായി ബന്ധെപ്പട്ടതായിരുന്നു. ആകെ പരാതികളുടെ 40 ശതമാനം വരുമിത്. വാട്സ്ആപ്, എസ്.എം.എസുകൾ വഴി നടത്തിയ തട്ടിപ്പുകളാണ് അധികവും. ബാങ്ക് ഉപയോക്താക്കളുടെ പേര്, പാസ്വേഡ്, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, അക്കൗണ്ട് വിവരങ്ങള്‍, മറ്റു വ്യക്തിപരമായ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാകാന്‍ ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും ലിങ്കുകള്‍, ട്രേഡ് മാര്‍ക്കുകള്‍ ചിത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സന്ദേശം അയക്കാറുള്ളത്.ഓരോരുത്തരും തങ്ങളുടെ ഇ-മെയില്‍ വിലാസം, മറ്റ് ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ എന്നിവയുടെ പാസ്വേഡുകള് കൃത്യമായ ഇടവേളകളില്‍ മാറ്റണമെന്ന് ആഭ്യന്തര മന്ത്രാലയം ഉപദേശിച്ചു. മാത്രമല്ല പാസ്വേഡുകളില് അക്ഷരങ്ങള്‍, അക്കങ്ങള്‍, പ്രത്യേക ചിഹ്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.