ദോഹ: റമദാൻ ദിനങ്ങൾ ആഗതമാകാൻ ഒരു ദിവസത്തിെൻറ മാത്രം ദൈർഘ്യമുള്ളപ്പോൾ ഖത്തറിൽ ഏവരും പുണ്യനാളുകളെ ഏറ്റുവാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. സ്വദേശികളും വിദേശികളും എല്ലാം ആയ വിശ്വാസികളെല്ലാം വ്രതമനുഷ്ഠിക്കാനുള്ള ഒരുക്കത്തിലാണ്. സ്വദേശി , പ്രവാസി കുടുംബങ്ങൾ റമദാൻ കാലത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേർ.
ഇപ്പോഴും സാധനങ്ങൾ വാങ്ങാൻ മാളുകളിലും മറ്റ് ഷോപ്പുകളിലും ആളുകളുടെ തിരക്കുണ്ട്. ഭക്ഷ്യ^ഭക്ഷ്യയിതര സാധനങ്ങൾക്ക് വിലക്കുറവും നിരവധി ഒാഫറുകളും ഉള്ളതിനാൽ റമദാൻ കാലത്തെ ഷോപ്പിംങ് ആളുകൾക്ക് വലിയ ബാധ്യതയല്ലെന്നാണ് കണക്കുകൂട്ടൽ. സ്വദേശികളിൽ നിരവധിപേർ വിശുദ്ധനാളുകൾ കണക്കിലെടുത്ത് വീടുകൾ മോടിപ്പിടിപ്പിക്കുന്നുണ്ട്. അതിനുപുറമെ ഇഫ്താറുകൾക്ക് ആയി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. മലയാളി സമൂഹങ്ങൾക്കിടയിലും ഇഫ്താറുകൾ നടത്താനുള്ള ഒരുക്കങ്ങൾ നടത്തികഴിഞ്ഞു.
സൗഹൃദത്തിെൻറയും ആത്മീയതയുടെയും സാഹോദര്യത്തിെൻറയും മാനങ്ങളാണ് ഇഫ്താറുകളിലൂടെ ഏവരും ഉയർത്തിക്കാട്ടുന്നത്. ഇതിനുപുറമെ, പ്രവാസികൾ നാട്ടിൽ താമസിക്കുന്ന തങ്ങളുടെ ഉറ്റവർക്ക് റമദാൻ ആശംസകൾ നേരുകയും ഒപ്പം റമദാൻ കാലത്തേക്കുള്ള ചെലവുകൾക്കായി പണം അയക്കുകയും ചെയ്യുന്ന തെരക്കിലാണ്. മണി എക്സേഞ്ചുകളിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രവാസികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
പുണ്യങ്ങളുടെ പൂക്കാലം വന്നെത്തുേമ്പാൾ, പാപമോചനത്തിനായുള്ള പ്രാർത്ഥനകളാലും കൂടുതൽ നൻമ നിറഞ്ഞ പ്രവൃത്തികൾ ചെയ്തും മനസിനെ നവീകരിക്കാനുളള ശ്രമത്തിലാണ് വിശ്വാസികൾ. റമദാൻ കാലത്ത് രാജ്യത്തെ സ്വകാര്യ കമ്പനികളിൽ റമദാൻ മാസത്തെ പ്രവൃത്തി സമയം ആറ് മണിക്കൂറായി കുറക്കാൻ തൊഴിൽ–സാമൂഹിക ക്ഷേമ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
50,000 ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വില വർധിക്കാതിരിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി സാമ്പത്തിക വാണിജ്യ മന്ത്രാലയം അധികൃതരും അറിയിച്ചിട്ടുണ്ട്. റമദാൻ വിപണിയിൽ ഉത്പന്നങ്ങൾക്ക് വില സ്ഥിരത കൊണ്ടു വരാനും അമിതവില ഈടാക്കിയുള്ള ചൂഷണം ഒഴിവാക്കാനുമാണ് നടപടി മന്ത്രാലയം കർശനമായും സ്വീകരിച്ചിരിക്കുന്നത്. ഇതും രാജ്യെതത്തെ സ്വദേശികൾക്കും വിദേശികൾക്കും സന്തോഷം നൽകുന്ന വാർത്തയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.