അയിശുമ്മയും ഉസ്സൻ മൗലവിയും അനുഗ്രഹിച്ചേകിയ പാഠങ്ങൾ

ഞാൻ എ​​​െൻറ റംസാംൻ രാവുകളെ പറ്റിയാണു ഓർക്കുന്നത്‌. ബാല്യവും യൗവ്വനവും ആസ്വദിച്ച എ​​​െൻറ റംസാനിലെ ഓർമ്മകൾ. ദാരിദ്ര്യത്തി​​​െൻറ നാളുകളിൽ ഗൾഫ്‌ പണക്കിഴിയും കാത്തിരുന്ന ഒരു പ്രദേശത്തിലെ കൊച്ചു കൊച്ചു ഇഫ്താർ സംഗമങ്ങൾ. എ​​​െൻറ അയൽക്കാരിയായി ഒരുമ്മയുണ്ടായിരുന്നു. അവരുടെ പേർ ആയിഷുമ്മ എന്നാണ്​. ഞങ്ങളെല്ലാവരും അവരെ വളരെ സ്നേഹത്തോടെയാണ്​ കണ്ടിരുന്നത്​.
 എന്തൊരു സ്നേഹമായിരുന്നു അവർക്കെന്നോട്‌. നോമ്പ്‌ തുറക്കുന്നതിനു തൊട്ട്‌ മുൻപായി തരി കഞ്ഞിയും അല്ലറ ചില്ലറ പലഹാരങ്ങളും ഞങ്ങളുടെ വീട്ടിലുമെത്തിക്കും. ‘ബാബോ’ എന്ന അവരുടെ നീട്ടിയുള്ള വിളികേൾക്കാൻ ഞാൻ കാതോർത്തിരുന്നുവോ എന്നെനിക്കറിയില്ല. എ​​​െൻറ ഗ്രഹാതുര സ്​മൃതികളിൽ ‘അയിശുമ്മ’യുടെ ആ വിളിയിലെ ഓമനത്തം ഇന്നും നിറഞ്ഞു നിൽക്കുന്നു. 
അതി​​​െൻറ ആരവം എ​​​െൻറ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്​. കാതിൽ നിറയെ ചുറ്റിട്ട്‌ വലിയ കടുക്കൻ തൂക്കിയിട്ട്‌ മുഴുവൻ കൈ കുപ്പായവും കച്ചുമുണ്ടും ഉടുത്ത്‌ എ​​​െൻറ ‘അയിശുമ്മ’ എവിട​യോനിന്ന്​  എന്നെ ഇപ്പോഴും താലോലിക്കുന്നില്ലേ എന്നൊരു ചിന്ത എല്ലാ റമദാനിലും എ​​​െൻറ മനസ്സിനെ സ്​പർശിക്കുന്നുണ്ട്​. സമൃദ്ധമായ ഭക്ഷണസാധനങ്ങൾ കൊണ്ട്‌ നിറഞ്ഞ നിരവധി ഇഫ്താറുക​െളക്കാൾ എന്നെ ആഹ്ലാദം കൊള്ളിപ്പിക്കുന്നത്​ എ​​​െൻറ  കൊച്ചുഗ്രാമത്തിലെ ഇത്തരം ഓർമ്മകൾ തന്നെയാണ്​. ഇപ്പോഴും എവിടെയെങ്കിലും ആക​െട്ട, ബാങ്ക്‌ വിളി കേൾക്കുമ്പോൾ അത്‌ ഉസ്സൻ മൗലവിയുടേതാണൊ എന്നൊരു തോന്നൽ ഉണ്ടാകാറുണ്ട്​. എ​​​െൻറ വീടിനടുത്തുള്ള പള്ളിയിൽ ബാങ്ക്‌ വിളിച്ചിരുന്നത്‌ ഉസ്സൻ മൗലവി ആയിരുന്നു. നോമ്പ്‌ തുറക്കാൻ നേരമാവുമ്പോഴേക്കും കുറെ പേർ പള്ളിയിലേക്ക്‌ തിരക്കുകൂട്ടി പോവും. 
ചിലർ നോമ്പ്‌ തുറന്നതിനു ശേഷമാവും പോവുക. നമസ്കാരശേഷം എല്ലാവരും കൂട്ടമായി ഇടവഴിയിലൂടെ പോകുന്നതും ഉറക്കെയുള്ള അവരുടെ സംസാരവുമൊക്കെ ഞങ്ങളുടെ ഗ്രാമത്തി​​​െൻറ കാഴ്​ച്ചയായിരുന്നു. ചെറിയ വിഭവളൊരുക്കി വീട്ടിലെ സ്ത്രീ ജനങ്ങൾ അവരെ കാത്തിരിക്കുകയാവും. ഇന്നത്തെ പോലെ കുറെയേറെ പലഹാരങ്ങളൊ വലിച്ച്​ വാരിയുള്ള ഒരുക്കങ്ങളൊ ഒന്നും അക്കാലത്ത്‌ പതിവില്ലായിരുന്നു. 
നിസ്കാരകുപ്പായം ഒരിക്കൽ ധരിച്ചാൽ പിന്നെ തറാവീഹ്​ നമസ്കാരം കൂടി കഴിഞ്ഞതിനു ശേഷമാവും സ്ത്രീകളിൽ പലരും അത്‌ മാറ്റിയുടുക്കുക. കുഴൽ പത്തിരി, തേങ്ങാപാൽ, ജീരക കഞ്ഞി ഇതൊക്കെ യാണു പതിവ്‌ വിഭവങ്ങൾ. മൽസ്യക്കറിയും ബീഫുമൊക്കെ മാറി മാറി ദിവസങ്ങളിലുണ്ടാവും. ഞങ്ങളും ഇതി​​​െൻറയൊക്കെ ആസ്വാദകരാവും. 
 ബീഫും മുട്ടയും അമോണിയ ചേർക്കാത്ത മൽസ്യവുമൊക്കെ അന്ന്​  ഗ്രാമചന്തകളിൽ സുലഭമായിരുന്നു.
 ബറാത്തും പതിനാലാം രാവും ഇരുപത്തേഴാം രാവുമൊക്കെ പ്രത്യേകതകളായിരുന്നു. ഇരുപത്തേഴാം രാവിന്​ രാവിലെ മുതൽ നാട്ടുവഴി നിറഞ്ഞ്‌ ആളുകൾ സക്കാത്ത്​ വാങ്ങാൻ വന്നു തുടങ്ങും. അന്നൊക്കെ ചില്ലറ പൈസക്കായിരുന്നു പ്രധാന്യം. 
അല്ലെങ്കിൽ അതേ ഉള്ളൂവെന്ന് പറയുന്നതാവും ശരി. ഇൗ നാണയങ്ങൾ വീടുകളിൽ നിന്ന്​ എത്രപേർക്ക്​ കൊടുത്താലും തീരില്ലേ എന്നു ഞാൻ  വിചാരിക്കും. 
ഇങ്ങിനെ വരുന്നവരുടെ തിരക്കൊഴിഞ്ഞാൽ ഞങ്ങളുടെ ഊഴമാണ്​. നീട്ടിയുള്ള വിളി കേട്ടാൽ ഉടനെ എത്തിയില്ലെങ്കിൽ അയിശുമ്മയുടെ വായിലിരിക്കുന്നതൊക്കെ കേൾക്കേണ്ടി വരും. നാലണ, എട്ടണ തുട്ടുകളാണു അന്നത്തെ പതിവ്‌ സക്കാത്ത്‌. ജീവിതത്തിലെ സുരഭിലമായ ഓർമ്മകൾ. ബാല്യവും യൗവനവും കരുപ്പിടിപ്പിച്ച എന്നിലെ ഊർജ്ജ ശ്രോദ്ധസ്സ്‌. അയിശുമ്മയും ഉസ്സൻ മൗലവിയുമൊക്കെ അനുഗ്രഹിച്ചേകിയ നല്ല ഉപദേശങ്ങൾ. നല്ല പാഠങ്ങൾ.

Tags:    
News Summary - babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.