വെബിനാറിൽ ഡോ. സെമീൻ സമീദ് സംസാരിക്കുന്നു
Posted On
date_range Updated On
date_range ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ദോഹ: പ്രവാസികൾക്കിടയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന വിഷാദരോഗങ്ങളും അതിനെ തുടർന്നുണ്ടാകുന്ന ആത്മഹത്യ പ്രവണതയും വർധിച്ച സാഹചര്യത്തിൽ ബോധവത്കരണത്തിന്‍റെ ഭാഗമായി ഇടപ്പാളയം ഖത്തർ ചാപ്റ്റർ വെബിനാർ സംഘടിപ്പിച്ചു.
നസീം മെഡിക്കൽ സെന്‍ററിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച വെബിനാറിൽ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സെമീൻ സമീദ് സംസാരിച്ചു.
പരിപാടിയിൽ ഇടപ്പാളയം ഖത്തർ ചാപ്റ്റർ പ്രസിഡന്‍റ് കെ.വി. അബൂബക്കർ, ജനറൽ സെക്രട്ടറി റഷീദ് മാണൂർ, ചീഫ് കോഓഡിനേറ്റർ നൂറുൽ ഹഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.