ഖത്തർ കാൻസർ സൊസൈറ്റിയുടെയും ഖത്തർ റെഡ് ക്രസന്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ കാമ്പയിനിൽനിന്ന്
ദോഹ: പൊതുജനാരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി ഖത്തർ കാൻസർ സൊസൈറ്റിയുടെയും ഖത്തർ റെഡ് ക്രസന്റിന്റെയും ആഭിമുഖ്യത്തിൽ കാമ്പയിൻ ആരംഭിച്ചു.
സ്കിൻ കാൻസർ അവബോധ മാസാചരണത്തിന്റെ ഭാഗമായാണ് കാമ്പയിൻ നടത്തിയത്.
മിസൈമിർ ഹെൽത്ത് സെന്ററിലും ഫ്രീജ് അബ്ദുൽ അസീസ് ഹെൽത്ത് സെന്ററിലും നടന്ന പരിപാടിയിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു.
സ്കിൻ കാൻസറിനെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം. പ്രത്യേകിച്ചും നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പരിപാടി നടന്നത്.
പരിപാടിയിൽ ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ആവശ്യമായ മുൻകരുതൽ ബോധവത്കരണങ്ങളും തൊഴിലാളികൾക്ക് നൽകി. വിവിധ രാജ്യങ്ങളിലുള്ള തൊഴിലാളികളെ ലക്ഷ്യമിട്ട് വ്യത്യസ്ത ഭാഷകളിൽ നിർദേശങ്ങൾ നൽകി. ഇതിലൂടെ കാര്യങ്ങൾ മനസ്സിലാക്കാനും പങ്കാളികളാകാനും തൊഴിലാളികൾക്ക് സാധിച്ചു. ഇതിന്റെ ഭാഗമായി ബ്രോഷറുകളുടെ വിതരണവും വിദഗ്ധരുമായി ഇന്ററാക്ടീവ് സെഷനുകളും ഉൾപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.