ദോഹ: പ്രശസ്തമായ ഫ്രണ്ടയര്‍ 2018 പുരസ്കാരത്തിനരികെ ഖത്തര്‍ ഡ്യൂട്ടി ഫ്രീ. ഹമദ് രാജ്യാന്തര വിമാന ത്താവളത്തിലാണ് 40,000 സ്ക്വയര്മീറ്ററില് വിശാലമായ ഡ്യൂട്ടിഫ്രീ ഒൗട്ട്ലെറ്റ് പ്രവർത്തിക്കുന്നത്.
30 റസ്റ്റോറ ൻറുകളും കഫേകളും ഇവിടെയുണ്ട്. പുരസ്കാരത്തിലെ മൂന്നു വിഭാഗങ്ങളില്‍ ചുരുക്കപ്പട്ടികയില്‍ ആണ് ഖ ത്തര്‍ ഡ്യൂട്ടി ഫ്രീ ഇടംനേടിയിരിക്കുന്നത്. എയര്‍പോര്‍ട്ട് റീട്ടെയ്ലര്‍ ഓഫ് ദി ഇയര്‍, ഇൻൈഫ്ലറ്റ് റീട്ടെയ്ലര്‍ ഓഫ് ദി ഇയര്‍, മാര്‍ക്കറ്റിങ് ക്യാമ്പയിന് ഓഫ് ദി ഇയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് നേട്ടം. ഒക്ടോബര്‍ മൂന്നിന് ഫ്രാന്‍സിലെ കാനിലാണ് 34ാമത് ഫ്രണ്ടയര്‍ പുരസ്കാരദാന ചടങ്ങ് നടക്കുക. ഏറ്റവും പ്രശസ്തമായ പുര സ്കാരങ്ങളിലൊന്നാണിത്. മൂന്നു വിഭാഗങ്ങളില്‍ നാമനിര്‍ദേശം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ക്യുഡിഎഫ് ഹെഡ് താബത് മുസ്യേഹ് പറഞ്ഞു.
യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കു ന്നതില്‍ ഖത്തര്‍ ഡ്യൂട്ടി ഫ്രീ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡ്യൂട്ടി ഫ്രീ റീട്ടെയ്ലറുകളിലൊന്നാണ് ഖത്തറിേൻറത്. ലോകനിലവാരത്തിലുള്ള ഷോപ്പിങ് അനുഭവമാണ് ക്യുഡിഎഫ് പ്രദാനം ചെയ്യുന്നത്. 90ലധികം ബ്യുട്ടീക്കുകളും ആഡംബര സ്റ്റോറുകളും ഔട്ട്ലെറ്റുകളുമാണു ള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.