Posted On
date_range Updated On
date_range ചൈന, ഹോങ്കോങ് യാത്രികർക്ക് കോവിഡ് പരിശോധന ഒഴിവാക്കി
ദോഹ: ചൈന, ഹോങ്കോങ്, മകാവു എന്നീ രാജ്യങ്ങളിൽനിന്ന് ഖത്തറിലെത്തുന്നവർക്കുള്ള കോവിഡ് പരിശോധന നിർദേശം ഒഴിവാക്കി. യാത്രക്കുമുമ്പ് കോവിഡ് നെഗറ്റിവ് പരിശോധന സർട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്ന നിർദേശമാണ് ആരോഗ്യ മന്ത്രാലയം പുതിയ പ്രഖ്യാപന പ്രകാരം റദ്ദാക്കിയത്.
ഈ രാജ്യങ്ങളിലെ കോവിഡ് തീവ്രത ഒഴിവായ പശ്ചാത്തലത്തിലാണ് നിയന്ത്രണം നീക്കംചെയ്തത്. മറ്റു രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കെല്ലാം കോവിഡ് നിയന്ത്രണം ഒഴിവാക്കിയപ്പോൾ രോഗപകർച്ച ഭീഷണിയുടെ സാഹചര്യത്തിൽ ഇക്കഴിഞ്ഞ ജനുവരിയിലാണ് ചൈന ഉൾപ്പെടെ രാജ്യക്കാർക്ക് കോവിഡ് പരിശോധന നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.