ബലിപെരുന്നാൾ ദിനത്തിൽ ഔഖാഫിന്റെ ഈദ് ജോയ് സമ്മാനവുമായി കുട്ടികൾ
ദോഹ: ബലിപെരുന്നാൾ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പള്ളികളും ഈദ് ഗാഹ് വേദികളും വഴി 5000ത്തോളം കുട്ടികളിലേക്ക് പെരുന്നാൾ സന്തോഷമെത്തിച്ച് ഇസ്ലാമിക മതകാര്യ മന്ത്രാലയം ഔഖാഫ്. മന്ത്രാലയത്തിന് കീഴിലെ ഫാമിലി ആൻഡ് ചൈൽഡ്ഹുഡ് ഫണ്ട് നേതൃത്വത്തിലായിരുന്നു
‘ജോയ് ഓഫ് ഈദ് പ്രോഗ്രാം’. ഇതിന്റെ ഭാഗമായി 35ഓളം ഈദ് നമസ്കാര വേദികളിലും പള്ളികളിലുമായി സമ്മാനങ്ങൾ വിതരണം ചെയ്തു. ആഘോഷവേളകളിൽ കുടുംബങ്ങളിലേക്കും കുട്ടികളിലേക്കും സ്നേഹവും സന്തോഷവുമെത്തിക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കിയതെന്ന് ഔഖാഫ് ഡയറക്ടർ ജനറൽ എൻജി. ഹസൻ ബിൻ അബ്ദുല്ല അൽ മർസൂഖി അറിയിച്ചു. അഞ്ച് ഗ്രാൻഡ് മസ്ജിദുകൾ ഉൾപ്പെടെ സ്ഥലങ്ങളിലും ഈദ് ഗിഫ്റ്റ് അധികൃതർ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.