സെമിഫൈനൽ യോഗ്യത നേടിയ ഖത്തർ വോളിബാൾ ടീം
Posted On
date_range Updated On
date_range ഏഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ്; സെമി മിഫൈനൽ പ്രവേശനം നേടി ഖത്തർ
ദോഹ: ഏഷ്യൻ പുരുഷ വോളിബാൾ ചാമ്പ്യൻഷിപ് സെമിഫൈനൽ യോഗ്യത നേടി ഖത്തർ. ക്വാർട്ടർ ഫൈനലിൽ വിയറ്റ്നാമിനെ 3-2 പരാജയപ്പെടുത്തിയാണ് ഖത്തർ വോളിബാൾ ടീം യോഗ്യത നേടിയത്. ബഹ്റൈനിലെ ഇസ ബിൻ റാഷിദ് അരീനയിൽ നടന്ന ടൂർണമെന്റിൽ, ആദ്യ സെറ്റിൽ 29-31 പരാജയപ്പട്ടെങ്കിലും രണ്ട്, മൂന്ന് സെറ്റുകളിൽ 25-21, 25-15 സ്കോർ നേടി കരുത്ത് തെളിയിച്ചു. നാലാം സെറ്റിൽ വിയറ്റ്നാമിനോട് 25-22ന് പരാജയപ്പെട്ടപ്പോൾ നിർണായകമായ അഞ്ചാം സെറ്റിൽ 12-15ന് കരുത്ത് വീണ്ടെടുത്തു. സെമി ഫൈനലിൽ പാകിസ്താനെ ഖത്തർ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.