Posted On
date_range Updated On
date_range ഖത്തറിൽ മയക്കുമരുന്നുമായി ഏഷ്യൻ വംശജൻ പിടിയിൽ
ദോഹ: മയക്കുമരുന്ന് കേസിൽ ഏഷ്യൻ വംശജനെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഡ്രഗ് എൻഫോഴ്സ്മെന്റ് ജനറൽ ഡയറക്ടറേറ്റ് വിഭാഗം അറസ്റ്റു ചെയ്തു. പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ രണ്ട് ബോക്സുകളിലായി സൂക്ഷിച്ച ആറര കിലോഗ്രാം മെറ്റാഫെറ്റാമിൻ, മൂന്നര കിലോയിലേറെ തൂക്കമുള്ള ഹെറോയിൻ എന്നിവയടങ്ങിയ മയക്കുമരുന്ന് അധികൃതർ പിടികൂടി.
ഇവ റാപ്പറുകളുടെയും ഗുളികകളുടെയും രൂപത്തിലാണ് സൂക്ഷിച്ചത്. മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്ന ഒരു സ്കെയിലും മറ്റ് ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തു. കുറ്റം സമ്മതിച്ച പ്രതിയെ തുടർനിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.