ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് അൽ വുഖൈർ എസ്ദാൻ ബ്രാഞ്ചിൽ സംഘടിപ്പിച്ച 'പായസം മത്സരം' വിജയികൾക്ക് സമ്മാനം വിതരണം ചെയ്തപ്പോൾ
ഗ്രാൻഡ് മാൾ പായസ മത്സരം
ദോഹ: ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് അൽ വുഖൈർ എസ്ദാൻ ബ്രാഞ്ചിൽ 'പായസം മത്സരം' വിജയകരമായി സംഘടിപ്പിച്ചു. കസ്റ്റമർ എൻഗേജ്മെന്റ് ആക്ടിവിറ്റികളുടെ ഭാഗമായി നടന്ന പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത മത്സരാർത്ഥികൾ വിവിധ രുചികളിലുള്ള പായസങ്ങൾ തയാറാക്കി എത്തി. മത്സരത്തിൽ പങ്കെടുത്തവരുടെ സർഗാത്മകതയും പാചകപ്രതിഭയും പ്രതിഫലിപ്പിക്കുന്ന തരത്തിൽ വ്യത്യസ്തങ്ങളായ പായസങ്ങളാണ് അവതരിപ്പിച്ചത്.
ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാർക്ക് യഥാക്രമം 750, 500, 250 ഖത്തർ റിയാൽ വിലയുള്ള ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഉപഭോക്താക്കളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരുമായി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്ന് ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അഭിപ്രായപ്പെട്ടു. ഉപഭോക്താക്കൾക്ക് ഉപകാരപ്രദവും ആകർഷകവുമായ ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.