Posted On
date_range Updated On
date_range ശർഖ് ക്രോസിങ് റോഡ് പദ്ധതി: കമ്പനികളുടെ യോഗം വിളിച്ച് അശ്ഗാൽ
ദോഹ: രാജ്യത്തിെൻറ അഭിമാനപദ്ധതിയായ ശർഖ് ക്രോസിങ് റോഡ് പദ്ധതിയുടെ നിർമാണ പ്രവൃത്തികൾക്കായി അന്താരാഷ്ട്ര കമ്പനികളെ തേടുന്നു. ഇതിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ പ്രാദേശിക കമ്പനികൾക്കായി പദ്ധതി സംബന്ധിച്ച് പ്രത്യേക ക്ലാസ് നടത്തും. പ്രാദേശിക കമ്പനികളും അന്താരാഷ്ട്ര കമ്പനികളുമായി സഹകരണമുണ്ടാക്കി പദ്ധതി നടത്തിപ്പിനായി പ്രാഥമിക നടപടികൾ എടുക്കുക എന്നതാണ് ഈ ക്ലാസുകൊണ്ട് ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ വിശദവിവരങ്ങൾ, ടെൻഡർ വിവരങ്ങൾ, വിവിധ നിർമാണഘട്ടങ്ങളുെട സമയക്രമങ്ങൾ തുടങ്ങിയ വിവരങ്ങൾ കമ്പനികൾക്കായി വിശദീകരിക്കും. തങ്ങൾ പ്രാദേശിക കമ്പനികളുടെ കഴിവിലും കാര്യക്ഷമതയിലും വിശ്വസിക്കുന്നതായി അശ് ഗാൽ പ്രസിഡൻറ് ഡോ. എൻജി. സആദ് ബിൻ അഹ്മദ് അൽ മുഹന്നദി പറഞ്ഞു. പദ്ധതി സമയക്രമത്തിനനുസരിച്ചും ഗുണമേന്മയിലും പൂർത്തീകരിക്കണം. അടുത്ത വർഷം മൂന്നാംപാദത്തിൽ പദ്ധതി നിർമാണപ്രവൃത്തികൾ തുടങ്ങണമെന്നാണ് ഉദ്ദേശിക്കുന്നത്. അടുത്ത ഫെബ്രുവരിയിൽ ടെൻഡർ ക്ഷണിക്കും. ശര്‍ഖ് ക്രോസിങ് പദ്ധതി നാലു വര്‍ഷത്തിനുള്ളില്‍ പൂർത്തിയാകും.
അമീർ അംഗീകാരം നൽകിയതോടെ 2020ലെ ബജറ്റില്‍ പദ്ധതി ഇടംനേടിയിട്ടുണ്ട്. റാസ് അബു അബൂദിനെയും വെസ്റ്റ്ബേയെയും ബന്ധിപ്പിക്കുന്ന പദ്ധതി വികസനവഴിയിൽ ഏറെ പ്രാധാന്യമുള്ളതാണ്. ടണലുകളും പാലങ്ങളും ഉള്‍പ്പെടുന്ന 12 കിലോമീറ്റര്‍ പദ്ധതിയാണിത്. 2014ല്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായിരുന്നു. 2015ല്‍ നിര്‍മാണം തുടങ്ങി 2021നകം പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം. പേക്ഷ, പദ്ധതി 2015ല്‍ മരവിപ്പിക്കുകയായിരുന്നു.
എന്നാല്‍, കഴിഞ്ഞദിവസം അമീര്‍ അംഗീകരിച്ച പൊതുബജറ്റില്‍ ഉള്‍പ്പെട്ടതോടെ പദ്ധതി പുനരുജ്ജീവിക്കുകയാണ്. ലോകത്തിലെ അത്ഭുത പാതയെന്ന് വിശേഷിപ്പിക്കുന്നതാണ് ശര്‍ഖ് ക്രോസിങ്. പാലവും ടണലും ഇടവിട്ടുവരുന്ന രൂപരേഖയാണ് പദ്ധതിയുടെ പ്രത്യേകത. ദോഹയിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതും കടലോരക്കാഴ്ചയുടെ സൗന്ദര്യവും ടൂറിസം സാധ്യതയും കൂട്ടുന്നതുമായ പദ്ധതിയാണിത്.
നേരേത്ത അംഗീകരിച്ച മാസ്റ്റര്‍പ്ലാനും ഡിസൈനുമാണ് ഇനിയും പിന്തുടരുന്നതെങ്കില് ഹമദ് രാജ്യാന്തര വിമാനത്താവളം മുതല്‍ വെസ്റ്റ് ബേയെ ബന്ധിപ്പിച്ച് കതാറ വരെ കടലിലൂടെ നീളുന്ന പാതയാവുമിത്. ഇതില്‍ എട്ടു കിലോമീറ്ററും കടലിനടിയില്‍ക്കൂടിയാണ്. മൂന്നു വന്‍ പാലങ്ങള്‍ ബാക്കിഭാഗത്തെ കരയുമായി ബന്ധിപ്പിക്കും. ഒരു മണിക്കൂറില്‍ 6000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.