ദോഹ: അബൂ സംറ അതിർത്തി വഴി ഖത്തറിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം പിടികൂടി. 24.39 ഗ്രാം ഹാഷിഷ്, മെത്താംഫിറ്റമൈൻ എന്നിവയും 30 ലിറിക്ക ഗുളികകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
അതിർത്തി കടന്നെത്തിയ കാർ യാത്രക്കാരനെ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരന്റെ വാഹനവും വസ്ത്രങ്ങളും ലഗേജുകളും വിശദമായ പരിശോധനക്ക് വിധേയമാക്കി. വാഹനത്തിനുള്ളിലും വസ്ത്രങ്ങൾക്കുള്ളിലും ലഗേജിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. പിടിച്ചെടുത്ത ലഹരിമരുന്നുകളും യാത്രക്കാരനെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. നിയമവിരുദ്ധ വസ്തുക്കൾ രാജ്യത്തേക്ക് കടത്തുന്നത് തടയാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കുന്നുണ്ടെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.