ദോഹ: കോൺഗ്രസ് -ഇന്ത്യ സഖ്യ നേതാക്കളുടെ അന്യായ അറസ്റ്റിനെതിരെ ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി യോഗം പ്രതിഷേധം അറിയിച്ചു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങി കോൺഗ്രസ്, ഇന്ത്യാ സഖ്യ നേതാക്കളെ തെരെഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് നടത്തിയ സമാധാനപരമായ പ്രതിഷേധ മാർച്ചിനിടെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഏകദേശം 300 പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിൽനിന്ന് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് മാർച്ച് നടത്തിയെങ്കിലും, പൊലീസ്, സി.ആർ.പി.എഫ് സേനകൾ ചേർന്ന് സമരക്കാരെ തടഞ്ഞു തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശത്തെ അടിച്ചമർത്താനുള്ള ഏത് നീക്കത്തെയും ജനാധിപത്യ മാർഗത്തിലൂടെയാണ് നേരിടേണ്ടതെന്ന് കോൺഗ്രസ്-ഇന്ത്യ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ വ്യക്തമാക്കി. രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളെ കമ്മിറ്റി പിന്തുണക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.