ആയുധക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായവർ
ദോഹ: ആയുധക്കടത്തുമായി ബന്ധപ്പെട്ട് ഖത്തറിൽ രണ്ട് പൗരന്മാർ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. ആയുധ കടത്തുമായി സംബന്ധിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പ്രത്യേക സുരക്ഷ പരിശോധനയിലാണ് വിവിധ തരം തോക്കുകളുമായി പ്രതികൾ പിടിയിലായത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരുകയാണ്.
തുടർനടപടികളുടെ ഭാഗമായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സമൂഹത്തിൽ സുരക്ഷ ഉറപ്പാക്കുമെന്നും ലൈസൻസില്ലാത്ത ആയുധങ്ങൾ കൈവശംവെക്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതികളെ ക്രിമിനൽ നടപടികൾക്ക് വിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.