ദോഹ: എട്ടുവർഷമായി ഖത്തറിൽ ജോലിചെയ്യുന്ന മലപ്പുറം സ്വദേശി ഷാഹിദ് പുത്തനത്താണി സംവിധാനം ചെയ്ത ഖത്തറിലെ സാധാരണക്കാരായ 36 കലാകാരന്മാരെ ഉൾപ്പെടുത്തി മൊബൈലിൽ ചിത്രീകരിച്ച ‘അറേബ്യൻ ഊട്ടുപുര’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് ഇന്ന്.
രണ്ട് മണിക്കൂറും 15 മിനിറ്റും നീളുന്ന ‘അറേബ്യൻ ഊട്ടുപുര’, സിനിമയിൽ അഭിനയിച്ചവരുടെയും ലിമാക്സ് സമദ്ക്കയുടെയും സഹായത്തോടെ ചെറിയ ചെലവിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കഥയും തിരക്കഥയും റഫീഖ് നാദാപുരവും ഖത്തറിലെ എഴുത്തുകാരൻ ഷഫീഖ് കൂറ്റനാട് ഗാനങ്ങളും എഴുതിയിരിക്കുന്നത്. ഖത്തർ സോഷ്യൽ മീഡിയ താരങ്ങളായ റൗഫ് മലയിൽ, അഭി ചുങ്കത്തറ, അനിത, മുബാറക്, പ്രവാസി വ്ലോഗ്, മമ്മൂട്ടി പള്ളിപ്പുറം, സഫിയ നിലമ്പൂർ, ബിജു പള്ളിപ്പുറം, ലത്തീഫ്, ഷമീർ വകഡ്, ബിജു അഷ്റഫ്, സുമിന, അബ്ദുല്ല മുകേരി, മഹമൂദ് കല്ലിക്കണ്ടി, ഇർഷാദ്, റെമി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് പ്രശസ്ത സിനിമ താരം ഹരീഷ് ചന്ദ്രവർമ സിനിമയുടെ ട്രെയിലർ ലോഞ്ച് നിർവഹിക്കും.തുടർന്ന് ഖത്തറിലെ കലാകാരന്മാർ ഒരുക്കുന്ന സംഗീതവിരുന്ന് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.