എ.​എം.​യു അ​ലു​മ്നി - റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

എ.എം.യു അലുമ്നി - റിയാദ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

ദോഹ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി (ആസാദി കാ അമൃത് മഹോത്സവ്) അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി അലുമ്നി അസോസിയേഷനും റിയാദ മെഡിക്കൽ സെന്‍ററും സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് പ്രവാസികൾക്ക് പ്രയോജനപ്പെട്ടു.

ആഗസ്റ്റ് 12ന് നടന്ന ക്യാമ്പ് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരും താഴ്ന്ന വരുമാനക്കാരുമായ പ്രവാസികൾക്ക് ക്യാമ്പ് ഏറെ പ്രയോജനപ്പെട്ടു.

ഹൈപ്പർ ടെൻഷൻ, പ്രമേഹം, വൃക്കയുടെയും കരളിന്‍റെയും പ്രവർത്തനങ്ങൾ തുടങ്ങി ജീവിതശൈലീ രോഗ നിർണയം നടത്തുന്നതിനുള്ള രക്തപരിശോധനകൾ മെഡിക്കൽ ക്യാമ്പിന്‍റെ ഭാഗമായി നടന്നു. കൂടാതെ ഇ.സി.ജി, കാഴ്ച പരിശോധന തുടർന്ന് ഡോക്ടർ കൺസൽട്ടേഷൻ അടക്കമുള്ള വിപുലമായ പാക്കേജായിരുന്നു ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്.

ഖത്തറിലെ സാധാരണക്കാരെയും കുറഞ്ഞ വരുമാനക്കാരെയും സഹായിക്കുന്ന ഇത്തരം സംരംഭങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ പൂർണ പിന്തുണയുണ്ടാവുമെന്ന് അംബാസഡർ ഡോ. ദീപക് പറഞ്ഞു. ഖത്തറിലെ ആരോഗ്യ മേഖലയിലേക്കുള്ള റിയാദ മെഡിക്കൽ സെന്‍ററിന്‍റെ കടന്നു വരവിനെ അംബാസഡർ അഭിനന്ദിച്ചു.

റിയാദ ഹെൽത്ത് കെയർ ഗ്രൂപ് മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ അധ്യക്ഷത വഹിച്ചു. ആരോഗ്യ സംരക്ഷണ മേഖലയിൽ ഗുണമേന്മയും ഉത്തരവാദിത്തവും സാധാരണക്കാർക്ക് താങ്ങാനാവുന്നതുമായ രീതിയിലുള്ള സേവനങ്ങൾ നൽകുകയെന്നത് റിയാദ ഹെൽത്ത് കെയർ ഗ്രൂപ്പിന്‍റെ പ്രധാന ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ സേവന മേഖലയിൽ തുടർന്നും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും സാധാരണക്കാരായ പ്രവാസികൾക്കു പ്രയോജനപ്പെടുന്ന വിവിധ സംരംഭങ്ങളുമായി സഹകരിക്കുന്നതിനും റിയാദ മെഡിക്കൽ സെന്റർ എപ്പോഴും മുൻകൈയെടുക്കുമെന്ന് റിയാദ ഹെൽത്ത് കെയർ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്‍റ് ഡോ. നദീം ജീലാനി സംസാരിച്ചു.

Tags:    
News Summary - AMU Alumni - Riyadh Medical Camp concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT