അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈലിൽ ഈദ് നമസ്കാരം നിർവഹിക്കും. ലുസൈലിലെ പ്രാർഥന മൈതാനിയിൽ ശൈഖുമാർ, മന്ത്രിമാർ, രാജകുടുംബാഗങ്ങൾ, പൗരന്മാർ എന്നിവർക്കൊപ്പം അമീർ നമസ്കാരത്തിൽ പങ്കെടുക്കും. തുടർന്ന് ലുസൈൽ പാലസിൽ നടക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിലുള്ളവരിൽ നിന്ന് അമീർ ഈദാശംസ സ്വീകരിക്കുകയും കൈമാറുകയും ചെയ്യും. മന്ത്രിമാർ, ശൈഖുമാർ, ഉദ്യോഗസ്ഥർ, വിവിധ സേന മേധാവികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവർ ഈദ് ആശംസ നേരും.
ഈദ് ആശംസ നേർന്ന് അമീർ
ദോഹ: ഇസ്ലാമിക രാഷ്ട്രത്തലവന്മാർക്കും നേതാക്കൾക്കും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബലിപെരുന്നാൾ ആശംസ നേർന്നു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയും വിവിധ രാഷ്ട്ര മേധാവികൾക്കും കിരീടാവകാശികൾക്കും ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.