കുവൈത്ത് അമീറിെൻറ സന്ദേശം അമീറിന് കൈമാറി
ദോഹ: കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അസ്സ്വബാഹിെൻറ പ്രത്യേക സന്ദേശം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് കൈമാറി. ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം കൂടുതൽ ഉൗഷ്മളമാകുന്നതുമായി ബന്ധപ്പെട്ട സന്ദേശമാണ് ഇതെന്ന് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കുവൈത്ത് അമീറിെൻറ സന്ദേശം അദ്ദേഹത്തിെൻറ പ്രത്യേക പ്രതിനിധിയും പാർലമെൻറ് കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് അൽഅബ്ദുല്ല അൽമുബാറക് അസ്സ്വബാഹാണ് കൈമാറിയത്. കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തർ നൽകിയ പ്രത്യേക സന്ദേശത്തിന് കുവൈത്ത് മന്ത്രി നന്ദി അറിയിച്ചു.
കുവൈത്തുമായി വ ളരെ അടുത്ത ബന്ധമാണ് ഖത്തർ കാത്തുസൂക്ഷിക്കുന്നത്. അയൽ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചപ്പോൾ കുവൈത്ത് വലിയ പിന്തുണയാണ് ഖത്തറിന് നൽകിയത്. ഉപരോധ രാജ്യങ്ങൾ ഖത്തറിനെതിരെ സൈനിക നടപടികൾ വരെ ആലോചിച്ചിരുന്നുവെന്ന് കുെവെത്ത് അമീർ തന്നെ അമേരിക്കയിൽ വെളിപ്പെടുത്തിയിരുന്നു. കുവൈത്തിെൻറ അവസരോചിതമായ ഇടപെടലാണ് ഈ നീക്കത്തിൽ നിന്ന് അവരെ പിന്തിരിപ്പിച്ചത്. ഖത്തറിന് നൽകുന്ന പിന്തുണക്ക് അമീർ ശൈഖ് തമീം കുവൈത്ത് അമീറിന് പ്രത്യേകം നന്ദി അറിയിച്ചു.
കഴിഞ്ഞ ദിവസം കുവൈത്ത് അമീർ പ്രത്യേക സന്ദേശം സൗദി ഭരണാധികാരി സൽമാൻ രാജാവിനും കൈമാറിയിരുന്നു. മെയ് മാസം അമേരിക്കയിൽ നടക്കാനിരിക്കുന്ന അമേരിക്ക – ജി.സി.സി ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ സന്ദേശത്തിൽ ഉള്ളതെന്നാണ് അറിയുന്നത്. ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ ആൽഖലീഫ കഴിഞ്ഞ ദിവസം കുവൈത്ത് അമീറുമായി ടെലിഫോണിൽ സംഭാഷണം നടത്തിയിരുന്നു. നേ രത്തെ കുവൈത്ത് അമീറിെൻറ പ്രത്യേക സന്ദേശം ബഹ്റൈൻ രാജാവിന് കൈമാറിയിരുന്നു. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന നീക്കങ്ങളോട് അമേരിക്ക പൂർണ പിന്തുണയാണ് പ്രഖ്യാപിച്ചത്. ഇതിെൻറ ഭാഗമായിക്കൂടിയാണ് ക്യാംപ് ഡേവിഡ് ഉച്ചകോടി തീരുമാനിച്ചത് എന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.