Posted On
date_range Updated On
date_range വ്യോമഗതാഗതം ശക്തിപ്പെടുത്താൻ ഖത്തർ -ജപ്പാൻ ധാരണ
ദോഹ: ഖത്തർ –ജപ്പാൻ വ്യോമഗതാഗതം ശക്തിപ്പെടുത്താൻ ധാരണ. വ്യോമസേവന കരാറിലെ ഭേദഗതി സംബന്ധിച്ച ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യു.സി.എ.എ) ആക്ടിങ് മേധാവി മുഹമ്മദ് ബിൻ ഫലഹ് അൽ ഹാജ്‌രിയും, ഖത്തറിലെ ജപ്പാൻ അംബാസഡർ നാവോട്ടോ ഹിസാജിമയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
ഇതോടനുബന്ധിച്ച് വ്യോമപാതകളുടെ പട്ടിക ഭേദഗതി ചെയ്യും. സിവിൽ ഏവിയേഷൻ മേഖലയിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വ്യോമസേവനങ്ങളുടെ വികസനം, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള കണക്റ്റിവിറ്റി വർധിപ്പിക്കൽ, നയതന്ത്ര ബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കൽ എന്നിവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.