അമീർ കപ്പ് വോളി കിരീടം നേടിയ അൽ റയാൻ ടീമിന് ട്രോഫി സമ്മാനിക്കുന്നു
Posted On
date_range Updated On
date_range അമീർ കപ്പ് വോളി കിരീടം അൽ റയാന്
ദോഹ: അമീർ കപ്പ് വോളിബാൾ കിരീടം ചൂടി അൽ റയാൻ. 46ാമത് പതിപ്പിന്റെ ഫൈനലിൽ പൊലീസ് ടീമിനെ മൂന്ന് സെറ്റ് നീണ്ടു മത്സരത്തിൽ തോൽപിച്ചാണ് അൽ റയാൻ കിരീടമണിഞ്ഞത്. ഖത്തർ വോളിബാൾ ഫെഡറേഷൻ ഹാളിൽ നടന്ന മത്സരത്തിൽ 26-24, 25-19, 25-18 സ്കോറിനായിരുന്നു ജയം. 16ാം തവണയാണ് അൽ റയാൻ അമീർ കപ്പ് വോളിബാൾ കിരീടം ചൂടുന്നത്. ഖത്തർ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് അലി ഗാനിം അൽ കുവാരി ജേതാക്കൾക്കുള്ള ട്രോഫി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.