Posted On
date_range Updated On
date_range പോർച്ചുഗീസ് പ്രധാനമന്ത്രിയുമായി അമീർ കൂടിക്കാഴ്ച നടത്തി
ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ പോർച്ചുഗീസ് പ്രധാനമന്ത്രി അേൻറാണിയോ കോസ്റ്റയുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തോടൊപ്പമെത്തിയ പോർച്ചുഗീസ് പ്രതിനിധി സംഘവുമായും അമീർ കൂടിക്കാഴ്ച നടത്തി.ഖത്തറും പോർച്ചുഗലും തമ്മിലുള്ള നയതന്ത്രബന്ധത്തെ സംബന്ധിച്ചും വിവിധ മേഖലകളിൽ സഹകരണം വളർത്തുന്നതുമായി ബന്ധപ്പെട്ടും ഇരുരാഷ്ട്രത്തലവന്മാരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. യോഗത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബീൻ ഖലീഫയും പങ്കെടുത്തു. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബീൻ ഖലീഫയുമായും പോർച്ചുഗൽ പ്രധാനമന്ത്രി അേൻറാണിയോ കോസ്റ്റ കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.