ദോഹ: അമീർ കപ്പിെൻറ കലാശപ്പോരിൽ ദുഹൈലും അൽ റയ്യാനും ഏറ്റുമുട്ടും. 19നാണ് ഫൈനൽ. ഇത്തവണ അമീർ കപ്പ് ഫുട്ബോളിെൻറ സെമി ഫൈനലിലാണ് അൽ സദ്ദ് കീഴടങ്ങിയത്. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന സെമി പോരാട്ടത്തിൽ അൽ മുഇസ് അലി നേടിയ ഏകഗോളിലാണ് ദുഹൈൽ സദ്ദിനെ പരാജയപ്പെടുത്തിയത്.
സീസണിലുടനീളം പരാജയമെന്തന്നറിയാതെയുള്ള ദുഹൈലിെൻറ കുതിപ്പിന് തടയിടാനുള്ള സുവർണാവസരമാണ് സദ്ദ് സ്വന്തം ഗ്രൗണ്ടിൽ കളഞ്ഞു കുളിച്ചത്. ഖത്തർ കപ്പ് കലാശപ്പോരാട്ടത്തിലേറ്റ പരാജയത്തിന് പ്രതികാരം ചെയ്യാനുള്ള അവസരവും സദ്ദിന് നഷ്ടമായി. 28ാം മിനുട്ടിൽ ദുഹൈൽ ഗോൾ മുഖത്ത് സദ്ദ് താരം ഹസൻ അൽ ഹൈദുസിനെ ഫൗൾ ചെയ്തെങ്കിലും വീഡിയോ അസിസ്റ്റൻറ് റഫറി(വാർ) സംവിധാനത്തിലൂടെ റഫറി പെനാൽട്ടി നിഷേധിച്ചു.
ഒന്നാം പകുതി അവസാനിക്കുന്നതിന് മുമ്പ് എതിർതാരത്തെ ഫൗൾ ചെയ്തതിന് റഫറി ചുകപ്പ് കാർഡിലൂടെ മാർച്ചിംഗ് ഓർഡർ നൽകിയതും സദ്ദ് ടീമിന് തിരിച്ചടിയായി. സീസണിൽ മൂന്നാം കിരീടത്തിലേക്കാണ് ദുഹൈൽ കണ്ണുനട്ടിരിക്കുന്നത്. നേരത്തെ തോൽവിയറിയാതെ ഖത്തർ സ്റ്റാർസ് ലീഗ് കിരീടവും ഖത്തർ കപ്പ് കിരീടവും സ്വന്തമാക്കിയാണ് ദുഹൈൽ അമീർ കപ്പ് കലാശപ്പോരാട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ഇന്നലെ നടന്ന മറ്റൊരു സെമി ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളിന് അൽ ഗറാഫ ക്ലബിനെ മുക്കിയാണ് അൽ റയ്യാൻ കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.