ബെയ്​ജിങ്ങിൽ നടന്ന ശീതകാല ഒളിമ്പിക്സിന്‍റെ ഉദ്​ഘാടന ചടങ്ങിൽ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി പ​ങ്കെടുക്കുന്നു

വിന്‍റർ ഒളിമ്പിക്സ്​ ഉദ്​ഘാടന ചടങ്ങിൽ അമീറും

ദോഹ: ചൈനയിലെ ബെയ്​ജിങ്ങിൽ വെള്ളിയാഴ്ച തുടക്കം കുറിച്ച 24ാമത്​ ശൈത്യകാല ഒളിമ്പിക്സി​ന്‍റെ ഉദ്​ഘാടന ചടങ്ങിൽ പ്രധാന അതിഥികളിൽ ഒരാളായി അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയും പ​ങ്കെടുത്തു.

വെള്ളിയാഴ്ച രാവിലെ ബെയ്​ജിങ്​ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ അമീറിന് വൻവരവേൽപ് ലഭിച്ചു.

അമീറിനെയും സംഘത്തെയും ചൈനീസ്​ ഉപവിദേശകാര്യ മന്ത്രി ഡെങ്​ ലി, ചൈനയിലെ ഖത്തർ അംബാസഡർ മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽ ദുഹൈമി, ഖത്തർ എംബസി ഉദ്യോഗസ്ഥർ എന്നിവരു​ടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. സൗദി അറേബ്യ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ്​ ബിൻ സൽമാൻ, ഈജിപ്ത്​ പ്രസിഡന്‍റ്​ അബ്​ദുൽ ഫതാഹ്​ അൽ സിസി, റഷ്യൻ പ്രസിഡന്‍റ്​ വ്ലാദിമിർ പുടിൻ, അർജന്‍റീന പ്രസിഡൻറ് ആൽബർട്ടോ ഫെർണാണ്ടസ്​ തുടങ്ങിയ രാഷ്ട്ര നേതാക്കൾ ഉദ്​ഘാടന ചടങ്ങിൽ പ​ങ്കെടുത്തു. ഒളിമ്പിക്സ്​ ഉദ്​ഘാടനത്തിനു​ മുന്നോടിയായി വിവിധ രാഷ്ട്രനേതാക്കൾ ചൈനീസ്​ പ്രസിഡന്‍റ്​ ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, അമേരിക്ക, ബ്രിട്ടൻ, ആസ്​ട്രേലിയ, കാനഡ തുടങ്ങിയ ഏതാനും രാജ്യങ്ങൾ ഉദ്​ഘാടന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും പ​ങ്കെടുത്തിട്ടില്ല.

Tags:    
News Summary - Ameer at the opening ceremony of the Winter Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.