അൽഫസാഹ-അൽമനാർ മദ്റസ ആർട്സ് ഫെസ്റ്റിലെ വിജയികൾക്ക് സമ്മാനദാന ചടങ്ങിനിടെ
ദോഹ: അൽമനാർ മദ്റസ വിദ്യാർഥികളുടെ ആർട്സ് ഫെസ്റ്റായ അൽഫസാഹ -25 വിജയകരമായി സമാപിച്ചു. ഈ വർഷം അഞ്ചു കാറ്റഗറികളിലായി 21 ഇനങ്ങളിൽ മികച്ച മത്സരമാണ് വിദ്യാർഥികൾ കാഴ്ചവെച്ചത്. 186 പോയന്റുകൾ നേടിയ ഗ്രീൻ ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. മികച്ച മത്സരത്തിനൊടുവിൽ 167 പോയന്റുമായി റെഡ് ഹൗസ് ഫസ്റ്റ് റണ്ണേഴ്സ് അപ്പായി. 135 പോയന്റോടെ യെല്ലോ ഹൗസ് മൂന്നാം സ്ഥാനത്തും 114 പോയന്റുമായി ബ്ലൂ ഹൗസ് നാലാം സ്ഥാനത്തും എത്തി.
വിവിധ കാറ്റഗറികളിലെ വ്യക്തിഗത ചാമ്പ്യന്മാരായി മർയം സുഹൈബ് (കിഡ്സ് -ബ്ലൂ ഹൗസ്) ഇസാൻ ഷഫീൽ (സബ്ജൂനിയർ-റെഡ് ഹൗസ്), ഹാതിം അബ്ദുൽ വഹാബ് (സബ്ജൂനിയർ - ഗ്രീൻ ഹൗസ്), ഇഹാൻ അബ്ദുൽ വഹാബ് (ജൂനിയർ -റെഡ് ഹൗസ്), ഉമർ അബ്ദുൽ ഹക്കീം (സീനിയർ ബോയ്സ് - ഗ്രീൻ ഹൗസ്), ഹുദ നഹീം (സീനിയർ ഗേൾസ് -ബ്ലൂ ഹൗസ്) എന്നിവരെ തിരഞ്ഞെടുത്തു.
മികച്ച രീതിയിൽ കലാപരിപാടികൾ അവതരിപ്പിച്ച മുഴുവൻ വിദ്യാർഥികളെയും പരിപാടികൾക്കായി ഒരുക്കിയ രക്ഷിതാക്കളെയും അധ്യാപകരെയും മാനേജ്മെന്റ് അഭിനന്ദിച്ചു. പ്രിൻസിപ്പൽ മുജീബ് റഹ്മാൻ മിശ്കാത്തി, ക്യു.കെ.ഐ.സി പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി, സ്വലാഹുദ്ദീൻ സ്വലാഹി, ചെയർമാർ ആശിഫ് ഹമീദ്, കൺവീനർ സി.പി. ശംസീർ, ട്രഷറർ മുഹമ്മദലി മൂടാടി, വൈസ് പ്രസിഡന്റുമാരായ ഖാലിദ് കട്ടുപ്പാറ, ഉമർ സ്വലാഹി, സെക്രട്ടറിമാരായ അബ്ദുൽ ഹക്കീം പിലാത്തറ, ശബീറലി അത്തോളി, സെലു അബൂബക്കർ, ശഹാൻ വി.കെ, അബ്ദുൽ വഹാബ്, അബ്ദുൽ കഹാർ, ബഷീർ, ശംസുദ്ദീൻ സലഫി, മുനീർ സലഫി, സലാഹ് മദനി, ഷഹൻഷാ, മുബീൻ പട്ടാണി എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.