ദോഹ: അൽ ശീഹാനിയ മുനിസിപ്പാലിറ്റി പരിധിയിൽ ഉപേക്ഷിക്കപ്പെട്ട 73 കാറുകൾ നീക്കംചെയ്തു. പൊതുശുചിത്വം വർധിപ്പിക്കുന്നതിനും നഗരത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ പദ്ധതിയുടെ ഭാഗമായി, മുനിസിപ്പൽ കൺട്രോൾ ഡിപ്പാർട്മെന്റിന് കീഴിലുള്ള ജനറൽ കൺട്രോൾ സെക്ഷന്റെ നേതൃത്വത്തിലാണ് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കംചെയ്തത്.
പരിശോധനയിൽ 110ൽ അധികം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതിൽ 73 ഉപേക്ഷിക്കപ്പെട്ട കാറുകളും കൂടാതെ, കാബിനുകൾ, സ്പെയർ പാർട്സുകൾ എന്നിവയും നീക്കം ചെയ്തു. താമസക്കാർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതസാഹചര്യം ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി തുടർപരിശോധനകളും വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.