ദോഹ: സി.ഐ.സി വിദ്യാഭ്യാസ ബോർഡിന് കീഴില്‍ ഖത്തറിലെ വ്യത്യസ്ത ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന അല്‍ മദ്റസ അല്‍ ഇസ്ലാമിയ (മലയാളം, ഇംഗ്ലീഷ് മീഡിയം) സ്ഥാപനങ്ങളിൽ പുതിയ അധ്യയന വർഷം മേയ് രണ്ടാം വാരം ആരംഭിക്കും. ദോഹ (അബൂഹമൂർ), ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂൾ, അല്‍ ഖോര്‍, ബിന്‍ ഉമ്രാന്, വക്ര ജാസിം സ്കൂള്‍ എന്നീ മലയാളം മീഡിയം മദ്റസകളിലും, വക്ര, മദീന ഖലീഫ എന്നിവിടങ്ങളിലുള്ള ഇംഗ്ലീഷ് മീഡിയം മറദ്സകളിലും അഡ്മിഷന് തുടരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
മൂന്ന് പതിറ്റാണ്ടുകാലമായി വിപുലമായ സൗകര്യങ്ങളോടെ ഖത്തറില്‍ വ്യവസ്ഥാപിതമായി നടന്നുവരുന്ന മദ്റസകളില്‍ അറബിക്, ഖുര്‍ആന്‍, ഹദീസ്, ഇസ്ലാമിക പാഠങ്ങള്‍ കൂടാതെ കുട്ടികളുടെ ഇസ്ലാമിക വ്യക്തി വികാസ പരിശീലനങ്ങളും നൽകുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ കെ.ജി മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷന് ആവശ്യമുള്ളവര്‍ ദോഹ (55839378), വക്ര (51164625), അല്‍ ഖോര്‍ (33263773), ബിന്‍ ഉംറാന്‍ (55410693) , അൽ വക്റ ഇംഗ്ലീഷ് (50231538), മദീന ഖലീഫ ഖലീഫ ഇംഗ്ലീഷ് (30260423) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ https://bit.ly/AMIDoha25 ലിങ്കില്‍ അപേക്ഷിക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.