ദോഹ: സമൂഹത്തിലെ എല്ലാവർക്കും ലോകകപ്പ് അനുഭവം നൽകുകയെന്ന സുപ്രീം കമ്മിറ്റിയുട െ പ്രതിബദ്ധതയുടെ ഭാഗമായി വക്റ അൽ ജനൂബ് സ്റ്റേഡിയത്തിൽ തുറന്ന സെൻസറി റൂം പരീക്ഷണം വിജ യകരം. ഓട്ടിസം, ന്യൂറോ ബിഹേവിയറൽ രോഗാവസ്ഥയുള്ളവർക്ക് മത്സരം നടക്കുന്ന സമയങ്ങളിലും ഇടവേളകളിലും ചെലവഴിക്കാനുള്ള സുരക്ഷിത ഇടങ്ങളായാണ് സെൻസറി റൂം രൂപകൽപന ചെയ്തിരിക്കുന്നത്. ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് സെൻസറി റൂമുകളുടെ നിർമാണം. സ്റ്റേഡിയത്തിൽ നിർമ്മിച്ച സെൻസറി റൂമിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. 2022 ലോകകപ്പിന് വേണ്ടി പൂർണമായും നിർമ്മിച്ച് ഉദ്ഘാടനം പൂർത്തിയാക്കിയ പ്രഥമ സ്റ്റേഡിയമാണ് വക്റയിലെ അൽ ജനൂബ് സ്റ്റേഡിയം. ഫിഫ ലോകകപ്പ് ചരിത്രത്തിൽ എല്ലാവർക്കും പ്രാപ്യമായ ആദ്യ ലോകകപ്പായി ഖത്തർ ലോകകപ്പിനെ അടയാളപ്പെടുത്താനാണ് സംഘാടകരായ സുപ്രീം കമ്മിറ്റിയുടെ ശ്രമം. ഇതിെൻറ ഭാഗമായാണ് വക്റ അൽ ജനൂബ് സ്റ്റേഡിയത്തിലെ സെൻസറി റൂം നിർമ്മാണം.
ലോകകപ്പിനായി ഉദ്ഘാടനം ചെയ്ത ആദ്യ സ്റ്റേഡിയമായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലും സമാനമായ സെൻസറി റൂം നിർമ്മിച്ചിരുന്നു. അൽ ജനൂബ് സ്റ്റേഡിയത്തിൽ സജ്ജമാക്കിയ സെൻസറി റൂമുകളിൽ മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. മെയ് മാസത്തിൽ നടന്ന അമീർ കപ്പ് കലാശപ്പോരാട്ടം കാണുന്നതിനായി ഖത്തർ ഫൗണ്ടേഷൻ ഡിസബിലിറ്റി േപ്രാഗ്രാമിലെയും ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെയും ഓട്ടിസം ബാധിതരായ 22 കുട്ടികൾ അൽ ജനൂബ് സ്റ്റേഡിയത്തിലെത്തുകയും സെൻസറി റൂം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ലോകകപ്പ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട ബ്രസീൽ മുൻ ക്യാപ്റ്റൻ കഫുവിെൻറ നേതൃത്വത്തിൽ ജനറേഷൻ അമേസിംഗ് പരിപാടിയിൽ പങ്കെടുക്കാനും ഇവർക്ക് അവസരം ലഭിച്ചിരുന്നു. ബബിൾ ട്യൂബുകൾ, ബിൻ ബാഗുകൾ, ബോൾ പെൻ, റിലാക്സിംഗ് വാൾ, സീലിംഗ് െപ്രാജക്ഷനുകൾ തുടങ്ങിയവയെല്ലാം സെൻസറി റൂമുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.