ആറങ്ങോട് സംയുക്ത മഹല്ല് അസോസിയേഷൻ ഖത്തർ (അസ്മഖ്) സംഘടിപ്പിച്ച ‘അഹ്ലൻ റമദാൻ' ആത്മീയ സദസ്സിൽനിന്ന്
ദോഹ: ആറങ്ങോട് സംയുക്ത മഹല്ല് അസോസിയേഷൻ ഖത്തർ (അസ്മഖ്) ‘അഹ്ലൻ റമദാൻ’ എന്നപേരിൽ ആത്മീയ സദസ്സ് സംഘടിപ്പിച്ചു. എഫ്.സി.സി ഹാളിൽ നടന്ന പരിപാടിയിൽ എ.പി. അബ്ദുൽ അസീസ് ബാഖവി അരൂർ റമദാൻ മുന്നൊരുക്കം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. റമദാനിന്റെ പവിത്രത കാത്തുസൂക്ഷിച്ചു പരമാവധി സമയം ആരാധനയിൽ മുഴുകാനും തിന്മകളിൽ നിന്നു അകൽച്ച പാലിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രസിഡന്റ് അഷ്റഫ് കല്ലുള്ളതിൽ അധ്യക്ഷത വഹിച്ച പരിപാടി അസ്മഖ് മുഖ്യ രക്ഷാധികാരി രാമത്ത് മീത്തൽ കുഞ്ഞമ്മദ് ഉദ്ഘാടനം നിർവഹിച്ചു. നജീബ് അടിക്കൂൽ, അൻസാർ പുനത്തിൽ, ഇസ്മായിൽ കല്ലുള്ളതിൽ, എൻ.എം. ഫസൽ, സി.ടി.കെ. സബീർ, കെ.കെ. ഷംസീർ, കെ.ടി.കെ. നൗഷാദ്, ഷാജി പള്ളിക്കര, പി.പി. കരീം എന്നിവർ നേതൃത്വം നൽകി. ഖത്തർ ദേശീയ കായിക ദിനത്തിൽ അസ്മഖ് നടത്തിയ പരിപാടികളിലെ വിജയികളെയും വ്യായാമപരിപാടികൾക്ക് നേത്രിത്വം നൽകിയവരെ അനുമോദിച്ചു. ഫർആൻ ഖിറാഅത്ത് നിർവഹിച്ച പരിപാടിയിൽ ശബീർ മേമുണ്ട സ്വാഗതവും യാസർ കുട്ടോത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.