ദോഹ: പ്രവാസികൾക്കിടയിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വനിത കൂട്ടായ്മയായ ഗ്രീൻ ഖത്തർ, സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോണുമായി സഹകരിച്ച് വിപുലമായ കാർഷിക എക്സിബിഷൻ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 26ന് ഐൻ ഖാലിദിലുള്ള സി.ഐ.സി റയ്യാൻ സോൺ ആസ്ഥാനത്ത് 'അഗ്രി ഫെയർ 2022' എന്ന പേരിൽ വൈകീട്ട് നാലിന് ആരംഭിക്കുന്ന പ്രദർശനം രാത്രി ഒമ്പതു വരെ നീളും. ആഗസ്റ്റ്, സെപ്റ്റംബർ മാസത്തോടെ ആരംഭിക്കുന്ന കൃഷിക്കാലത്തിനു മുന്നോടിയായി മണ്ണൊരുക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള മുഴുവൻ കാര്യങ്ങളും എക്സിബിഷനിൽ വിശദീകരിക്കും. കൂടാതെ വിത്തുകൾ, ചാണകം തുടങ്ങി കൃഷി ഒരുക്കാൻ ആവശ്യമായ സാധനങ്ങളും ലഭ്യമാവും.
നിരവധി സ്റ്റാളുകളിലായി സജ്ജീകരിക്കുന്ന എക്സിബിഷൻ കാർഷിക പ്രേമികൾക്ക് ഒരു വ്യത്യസ്ത അനുഭവവും ഖത്തറിൽ കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് തീർച്ചയായും മുതൽക്കൂട്ടാവുമെന്നും സംഘാടക സമിതി ജനറൽ കൺവീനർ സജ്ന കരുവാട്ടിൽ പറഞ്ഞു. 'ഗൾഫ് മാധ്യമം' ഷി ക്യു എക്സലൻസ് അവാർഡ് ജേതാവ് അങ്കിത റായ് ചോക്സി 'അഗ്രി ഫെയർ' ഉദ്ഘാടനം ചെയ്യും. എക്സിബിഷനു മുന്നോടിയായി ആഗസ്റ്റ് 24ന് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കാർഷിക രംഗത്തുള്ള പ്രമുഖർ സംസാരിക്കും. വിശദ വിവരങ്ങൾക്ക് : 66518595/55442789
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.