ദോഹ: കനത്ത ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായി അവതരിപ്പിച്ച ഉച്ചവിശ്രമനിയമം ലംഘിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം. വേനൽ കാലത്ത് പുറം തൊഴിലുകളിൽ ഏർപ്പെടുത്തിയ ഉച്ചസമയ നിരോധനം ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് പുറം തൊഴിലുകളിൽ നിരോധനം ഏർപ്പെടുത്തിയത്. ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന നിയമപ്രകാരം വെയിൽ ശക്തിപ്രാപിക്കുന്ന സമയങ്ങളിൽ ചൂട് നേരിട്ട് പതിക്കുന്ന ഇടങ്ങളിൽ പുറം തൊഴിൽ ചെയ്യരുതെന്നാണ് നിയമം. നിയമലംഘനവും, സൂര്യാതപം ഉൾപ്പെടെ പരിക്കേൽക്കുന്ന സാഹചര്യവുമുണ്ടായാൽ 4048 8248 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.മോട്ടോർ ബൈക്കുകൾ ഉപയോഗിച്ചുള്ള ഫുഡ് ഡെലിവറിക്കും ഈ സമയത്ത് നിരോധനമുണ്ട്. നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടിയാണ് മന്ത്രാലയം സ്വീകരിക്കുന്നത്. ഉച്ചവിശ്രമം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ പരിശോധനകളും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.