ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിലെ ആഫ്രിക്കൻ വീക് പ്രമോഷൻ റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശകസമിതി അംഗവുമായ അഷ്റഫ് ചിറക്കൽ ഉദ്ഘടനം ചെയ്യുന്നു
ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ആഫ്രിക്കൻ വീക്ക് പ്രമോഷന് തുടക്കമായി. വ്യത്യസ്ത ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും ഇറക്കുമതി ചെയ്ത പഴം -പച്ചക്കറി, പല വ്യഞ്ജന സാധനങ്ങൾ, ആരോഗ്യ സൗന്ദര്യ വസ്തുക്കൾ തുടങ്ങി നിരവധി ഉൽപന്നങ്ങളാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഗ്രാൻഡ് ഫ്രഷ് ഹോട്ട് ഫുഡ് ആൻഡ് ബേക്കറി വിഭാഗത്തിൽ ഉൽപാദിപ്പിക്കുന്ന നിരവധി ഉൽപന്നങ്ങളും പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് 12 വരെ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ശാഖകളിലും പ്രമോഷൻ ലഭ്യമായിരിക്കുമെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശകസമിതി അംഗവുമായ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.