അഫ്ഗാനിസ്ഥാൻ ഭൂകമ്പം; ദുരിതമനുഭവിക്കുന്ന ജനതക്ക് സഹായവുമായി ഖത്തർ

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന ജനതക്ക് സഹായവുമായി ഖത്തർ. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ മാനുഷിക സഹായങ്ങളുമായി ഖത്തർ അമീരി എയർഫോഴ്‌സിന്റെ അഞ്ച് വിമാനങ്ങൾ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെത്തി. ഇതോടെ ഖത്തറിൽനിന്ന് സഹായങ്ങളുമായി അഫ്ഗാനിലെത്തിയ വിമാനങ്ങളുടെ എണ്ണം ഒമ്പതായി.

​മെഡിക്കൽ, സർജിക്കൽ ഉപകരണങ്ങൾ, ശുചിത്വ കിറ്റുകൾ, ടെന്റുകൾ ഉൾപ്പെടെ പൂർണ്ണമായി സജ്ജീകരിച്ച ഫീൽഡ് ആശുപത്രി സൗകര്യങ്ങൾ മേഖലയിൽ എത്തിച്ചിട്ടുണ്ട്. ഇതിനുപുറമെ, അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്നതിന് ഒരു മെഡിക്കൽ ടീമിനെയും അയച്ചിട്ടുണ്ട്.

ദുരന്ത മേഖലയിൽ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളുമായി ​ആഭ്യന്തര സുരക്ഷാ സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്. അഫ്ഗാൻ ജനതക്ക് നൽകുന്ന തുടർച്ചയായ പിന്തുണയുടെ ഭാഗമാണ് സഹായമെത്തിച്ചത്. പ്രകൃതി ദുരന്തങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് മാനുഷിക സഹായം നൽകുന്നതിനും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും ഖത്തറിന്റെ പ്രതിബദ്ധതയെ ഇത് കാണിക്കുന്നു.

Tags:    
News Summary - Afghanistan earthquake: Qatar provides aid to the suffering people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.