ഖത്തർ വിദേശകാര്യ മന്ത്രിയുടെ സാന്നിധ്യത്തിൽ തുർക്കിയിൽ അഫ്ഗാൻ വിദേശകാര്യ മന്ത്രിയും അമേരിക്കൻ പ്രതിനിധികളും കൂടിക്കാഴ്ച നടത്തുന്നു

അഫ്ഗാൻ പ്രതിനിധികളുമായി തുർക്കിയിൽ ചർച്ച

ദോഹ: തുര്‍ക്കിയിലെ അന്‍റാലയില്‍ നടക്കുന്ന ഡിപ്ലോമസി ഫോറത്തിനിടെ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ സാന്നിധ്യത്തിൽ അമേരിക്ക- അഫ്ഗാന്‍ ചര്‍ച്ച. തുർക്കിയിൽ നടക്കുന്ന രാജ്യാന്തര ഡിേപ്ലാമസി ഫോറത്തിനിടയിലായിരുന്നു കൂടക്കാഴ്ച.

അഫ്ഗാനിസ്താന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി, അമേരിക്കയുടെ അഫ്ഗാന്‍ പ്രത്യേക പ്രതിനിധി തോമസ് വെസ്റ്റ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. താലിബാന്‍ അധികാരം പിടിച്ചതിന് ശേഷം അമേരിക്കയും അഫ്ഗാനിസ്താനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചക്ക് കൂടിയാണ് ഖത്തർ വിദേശകാര്യ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്നത്.

അഫ്ഗാനിസ്താനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പൗരന്മാരുടെ മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികളും കൂടിക്കാഴ്ചയില്‍ വിലയിരുത്തി.

അഫ്ഗാനിസ്താനില്‍ താലിബാൻ അധികാരം പിടിച്ചെടുക്കും മുമ്പ്, സമാധാനം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി അമേരിക്കയും താലിബാനും ഖത്തറിൽ ചർച്ച നടത്തിയിരുന്നു.

ഡിേപ്ലാമസി ഫോറത്തിന്‍റെ ഭാഗമായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തി.

ഇതിനു പുറമെ, ഇറാഖ് കുർദിസ്താൻ പ്രസിഡന്‍റ് നെഷിർവാൻ ബർസാനി ഉൾപ്പെടെ വിവിധ രാഷ്ട്ര നേതാക്കളുമായും വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി നയതന്ത്ര വിദഗ്ധരും രാഷ്ട്രീയ നേതാക്കളും ബിസിനസുകാരുമടക്കം സാമ്പത്തിക വിദഗ്ധരുമടക്കം രണ്ടായിരത്തിലേറെ പ്രതിനിധികളാണ് ഫോറത്തില്‍ പങ്കെടുക്കുന്നത്.

Tags:    
News Summary - Afghan delegation in Turkey Talks with

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.